യോഗ ക്ലാസ്‌ നാളെ

യോഗ ക്ലാസ്‌ നാളെ

20-Jun-2017 മലപ്പുറം : അന്താരാഷ്‌ട്ര യോഗ ദിനാചരണം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക്‌ വേണ്ടി കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ യോഗ ക്ലാസ്‌ നടത്തുന്നു. ക്ലാസില്‍ പങ്കെടുക്കേണ്ടവര്‍ നാളെ (ജുണ്‍ 21) രാവിലെ ഏഴിന്‌ സമ്മേളന ഹാളില്‍ എത്തണം.

Read More

വിദ്യാര്‍ഥി പ്രതിഭകള്‍ക്കുള്ള അനുമോദനംനാളെ

20-Jun-2017 മലപ്പുറം : വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതി അനുമോദം നാളെ (ജൂണ്‍ 21) രാവിലെ 11 ന്‌ കിളിയമണ്ണില്‍ മുഹമ്മദാജി സ്‌മാരക ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നതവിജയികളായ വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍പ്രസിഡന്റ്‌ സി.എച്ച്‌. മുഹമ്മദലിയുടെ സ്‌മരണക്കായുള്ള ഉപഹാരങ്ങള്‍ പി. ഉബൈദുള്ള എം.എല്‍.എ. വിതരണം ചെയ്യും. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി അധ്യക്ഷത വഹിക്കും. സംസ്ഥാനതല എല്‍.എസ്‌.എസ്‌., യു.എസ്‌.എസ്‌., ദേശിയതലത്തിലുള്ള എന്‍.എം.എം.എസ്‌. എന്നീ മത്സര പരീക്ഷകളിന്‍ വിജയികളായവരേയും കേന്ദ്ര, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളില്‍ […]

Read More

മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ ഒഴിവുകള്‍

20-Jun-2017 മലപ്പുറം : ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഡെവലപ്പ്‌മെന്റ്‌ തെറാപ്പിസ്റ്റ്‌, ഫിസിയോ തെറാപ്പിസ്റ്റ്‌, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡവലപ്പ്‌മെന്റ്‌ തെറാപ്പിസ്റ്റിന്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലൊമ അല്ലെങ്കില്‍ ഡിപ്ലൊമ ഇന്‍ ക്ലിക്കല്‍ ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ ഉം ന്യൂബോണ്‍ ഫോളോ അപ്പ്‌ ക്ലിനിക്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ്‌ യോഗ്യത. ഫിസിയോ […]

Read More

പാനല്‍ തയ്യാറാക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു

20-Jun-2017 മലപ്പുറം : ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായി തയ്യാറാക്കുന്ന സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നതിനായി അനൗദ്യോഗിക സാമൂഹിക ശാസ്‌ത്രജ്ഞന്‍മാര്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്‌ദരായവര്‍ എന്നിവരടങ്ങുന്ന വിദഗ്‌ദ സമിതി രൂപീകരിക്കുന്നതിന്‌ പാനല്‍ തയ്യാറാക്കുന്നതിന്‌ യോഗ്യതയും പരിചയ സമ്പന്നരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ സഹിതം അപേക്ഷ ജൂലൈ ആറിനകം കലക്‌ട്രേറ്റിലെ ലാന്റ്‌ അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ക്ക്‌ ലഭിക്കണം.

Read More

അന്താരാഷ്‌ട്ര യോഗദിനാചരണം

17-Jun-2017 മലപ്പുറം : അന്താരാഷ്‌ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഐ.എസ്‌.എം ഹോമിയാപ്പതി വകുപ്പിന്റെ കീഴില്‍ ജൂണ്‍ 20ന്‌ രാവിലെ 10ന്‌ മലപ്പുറം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നിന്നും വിളംബര ജാഥ നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ജാഥ ഫ്‌ളാങ്‌ ഓഫ്‌ ചെയ്യും. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പങ്കെടുക്കും. 21ന്‌ രാവിലെ ഒമ്പതിന്‌ കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക്‌ യോഗ ഡമോണ്‍സ്‌ട്രേഷന്‍ നടത്തും.

Read More

യുവജന കമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു

17-Jun-2017 മലപ്പുറം : സംസ്ഥാന യുവജന കമ്മീഷന്‍ കോളേജുകളിലും കോളനികളിലും മദ്യം, മയക്കുമരുന്ന്‌ ഉപയോഗം, റാഗിംഗ്‌, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലുള്ളവര്‍ക്ക്‌ ജൂണ്‍ 29ന്‌ കോഴിക്കോട്‌ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കൂടിക്കാഴ്‌ച നടത്തുന്നു. അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്‌ടുവും പ്രായപരിധി 18നും 40നും ഇടയിലും ആയിരിക്കണം. അപേക്ഷ ഫോം ksyc.kerala.gov.in ല്‍ നിന്നും ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും രണ്ട്‌ […]

Read More

ആറംപുളിക്കല്‍ ചെക്ക്‌ ഡാം കം ബ്രിഡ്‌ജ്‌ നിര്‍മ്മാണോദ്‌ഘാടനം ഒമ്പതിന്‌

07-Jun-2017 മലപ്പുറം : ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ പുന്നപ്പുഴയ്‌ക്ക്‌ കുറുകെ ആറംപുളിക്കല്‍ ചെക്ക്‌ ഡാം കം ബ്രിഡ്‌ജ്‌ നിര്‍മ്മാണോദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌ വൈകീട്ട്‌ നാലിന്‌ കേരള ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി. തോമസ്‌ നിര്‍വ്വഹിക്കും. പി. വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പി. മാരായ എം.ഐ ഷാനവാസ്‌, പി.വി. അബ്‌ദുല്‍ വഹാബ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. സുഗതന്‍, ചുങ്കത്തറ ഗ്രാമ […]

Read More

ഏകീകൃത കളര്‍കോഡിങ്‌ നടത്തണം

05-Jun-2017 മലപ്പുറം : തീരദേശ സുരക്ഷയുടെ ഭാഗമായി ബോട്ടുകളും ഇന്‍ബോഡ്‌ വള്ളങ്ങളും താങ്ങ്‌ വളളങ്ങളും ജൂണ്‍ 15നകം ഏകീകൃത കളര്‍കോഡിംഗ്‌ നടത്തണം. വീല്‍ ഹൗസ്‌ ഓറഞ്ച്‌ കളര്‍, ഹള്ള്‌ കടും നീല കളര്‍. ഏകീകൃത കളര്‍കോഡിംഗ്‌ നടത്താത്ത യാനങ്ങളുടെ മത്സ്യബന്ധന ലൈസന്‍സ്‌ പുതുക്കി നല്‍കുന്നതല്ല. അങ്ങനെയുളള യാനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പൊന്നാനി ഫിഷറീസ്‌ ഡെപ്യട്ടി ഡയറക്‌ടര്‍ അറിയിച്ചു.

Read More

വ്യാപാരികള്‍ക്ക്‌ ജി.എസ്‌.ടി ക്ലാസ്സുകള്‍

05-Jun-2017 മലപ്പുറം : വാണിജ്യനികുതി വകുപ്പ്‌ ജില്ലയിലെ വ്യാപാരികള്‍ക്ക്‌ ജി.എസ്‌.ടി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നു. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, ജി.എസ്‌.ടി ട്രെയിനര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസ്സില്‍ വ്യാപാരികളുടെ സംശയനിവാരണത്തിനുള്ള അവസരവുമുണ്ടാവും. ജൂണ്‍ ഏഴിന്‌ രാവിലെ 10.30 ന്‌ കൊണ്ടോട്ടി മന്തി പാലസിലും എട്ടിന്‌ രാവിലെ 10.30 ന്‌ നിലമ്പൂര്‍ പി.വി.എസ്‌ ആര്‍ക്കേഡിലും നടക്കും. വിശദവിവരങ്ങള്‍ അതത്‌ വാണിജ്യനികുതി ഓഫീസില്‍നിന്നോ മഞ്ചേരി ഇന്‍സ്‌പെക്‌ടിങ്ങ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓഫീസില്‍നിന്നോ അറിയാവുന്നതാണ്‌. ഫോണ്‍ 0483 2766466.

Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ പതിനാല് മുതല്‍

04-Jun-2017 തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 14 മുതല്‍ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മത്‌സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്.ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക യോഗം വിളിക്കണം. കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി […]

Read More

അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചു മാറ്റണം

04-Jun-2017 മലപ്പുറം : വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മരങ്ങളും മുറിച്ചു മാറ്റുന്നതിന്‌ അതത്‌ വകുപ്പുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇത്തരത്തിലുള്ള മരങ്ങളും ചില്ലകളും മുറിക്കുന്നതിന്‌ പ്രാദേശികമായി അതത്‌ തദ്ദേശ സ്വയംഭരണ സെക്രട്ടറി, വില്ലേജ്‌ ഓഫീസര്‍, പ്രദേശത്തെ വനംറേഞ്ച്‌ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുടെ ശുപാര്‍ശക്ക്‌ വിധേയമായി ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ തീരുമാനം എടുക്കും. സ്വകാര്യ […]

Read More

മൊയ്‌തു മൗലവി ചരമ വാര്‍ഷികം: വിദ്യാര്‍ഥികള്‍ക്ക്‌ ചരിത്ര ക്വിസ്‌ മത്സരം നടത്തും

02-Jun-2017 തിരുവനന്തപുരം : വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി മൊയ്‌തു മൗലവിയുടെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ എട്ടിന്‌ ഇന്‍ഫര്‍മേഷന്‍- പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചരിത്ര ക്വിസ്‌ മത്സരം നടത്തും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തില്‍ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിക്കു സമീപമുള്ള മൊയ്‌തു മൗലവി സ്‌മാരകത്തിലാണ്‌ ക്വിസ്‌ മത്സരം നടക്കുക. താത്‌പര്യമുള്ള വിദ്യാര്‍ഥികള്‍ 0495-2371096 ഫോണ്‍ നമ്പറിലോ ddprdkkd@gmail.com ഇ-മെയിലിലോ പേര്‌ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ […]

Read More

സ്വര്‍ണ്ണ മെഡലിന് അപേക്ഷ ക്ഷണിച്ചു

28-May-2017 മലപ്പുറം: മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് സംഘം നല്‍കുന്ന സ്വര്‍ണ്ണ മെഡലിനുളള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒരു കോപ്പി ഫോട്ടോയും ഫോണ്‍ നമ്പറും അടക്കം സെക്രട്ടറി മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം, ലിമിറ്റഡ് നമ്പര്‍ എം. 380, ഡൗണ്‍ഹില്‍ […]

Read More

ഡിഗ്രി പ്രവേശനം

26-May-2017 മലപ്പുറം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോമും വിശദ വിവരങ്ങളും ശവൃറ.മര.ശി ല്‍ ലഭിക്കും.

Read More

വ്യവസായം തുടങ്ങാന്‍ ഓണ്‍ലൈന്‍ അപേക്ഷ

26-May-2017 മലപ്പുറം : പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പി മുഖേന ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരംഭകര്‍ kviconline.gov.in/pmegpeportal വിലാസത്തില്‍ അപേക്ഷിച്ച്‌ പകര്‍പ്പ്‌ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ മലപ്പുറം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2734807.

Read More

അധ്യാപക ഒഴിവ്‌

26-May-2017 മലപ്പുറം : മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട്‌ ടൈം മലയാളം അധ്യാപക (എച്ച്‌.എസ്‌.എ) ഒഴിവിലേക്ക്‌ ഗസറ്റ്‌ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ്‌ 31ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ കൂടിക്കാഴ്‌ചയ്‌ക്കായി സ്‌കൂളില്‍ എത്തണം. കൊണ്ടോട്ടി ഗവ. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ഡിസൈനിങില്‍ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (ടൈലറിങ്‌ ആന്‍ഡ്‌ ഗാര്‍മെന്റ്‌ മേക്കിങ്‌) തസ്‌തികയിലേക്ക്‌ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മെയ്‌ 31ന്‌ രാവിലെ 10ന്‌ കൂടിക്കാഴ്‌ചയ്‌ക്കായി സ്ഥാപനത്തില്‍ എത്തണം. കോട്ടക്കല്‍ ഗവ: […]

Read More

റേഷന്‍ കടക്ക് അപേക്ഷ ക്ഷണിച്ചു

24-May-2017 മലപ്പുറം : ആനക്കയം പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ തെക്കു എന്ന സ്ഥലത്ത് അനുവദിച്ച റേഷന്‍ കട (വനിതാ സംവരണം) സ്ഥിരമായി നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20നു വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

Read More

ഫെസിലിറ്റേറ്ററെ നിയമിക്കും

24-May-2017 മലപ്പുറം : പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ കുട്ടികളുടെ വിദ്യ ഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌ക്കൂളുകളിലെ കൊഴിഞ്ഞ്‌ പോക്ക്‌ തടയുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ സാമ്പത്തിക വര്‍ഷം മുതല്‍ നിലമ്പൂര്‍ ഐ.റ്റി ഡി പിയുടെ പരിധിയിലുളള ഏഴ്‌ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പഠനമുറി ആരംഭിക്കും. പഠനമുറികളിലേക്ക്‌ ബിഎഡ്‌/ടി.ടി.സി സിയോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഫെസിലിറ്റേറ്റര്‍മാരുടെ നിയമനത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി/ബിരുദം/+2 യോഗ്യതയുളളവരയും പരിഗണിക്കും. സ്ഥാപനം സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ മുന്‍ഗണന ഉണ്ടായരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ […]

Read More

കൂടിക്കാഴ്‌ച മെയ്‌ 23 ന്‌

22-May-2017 മലപ്പുറം : സാമൂഹ്യ നീതി വകുപ്പ്‌ മലപ്പുറം ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക്‌ ദിവസവേതനടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ തസ്‌തികയില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്‌ച്ച മെയ്‌ 23 ന്‌ രാവിലെ 11 ന്‌ മഞ്ചേരി, മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നടത്തും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളുമായി എത്തണം.ഫോണ്‍ നമ്പര്‍ 0483-2978888

Read More

മെയ്‌ മാസത്തെ റേഷന്‍ വിതരണം

08-May-2017 മലപ്പുറം : മെയ്‌ മാസത്തില്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്ക്‌ 28 കി. ഗ്രാം അരിയും ഏഴ്‌ കി.ഗ്രാം ഗോതമ്പും മുന്‍ഗണനാ വിഭാഗത്തിന്‌ ആളൊന്നിന്‌ നാലു കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. സബ്‌സിഡിയുള്ള മുന്‍ഗണനായിതര വിഭാഗം ആളൊന്നിന്‌ രണ്ട്‌ കി.ഗ്രാം അരി രണ്ടു രൂപ നിരക്കിലും സബ്‌സിഡി രഹിത മുന്‍ഗണനായിതര വിഭാഗം കാര്‍ഡൊന്നിന്‌ എട്ട്‌ കി.ഗ്രാം ഭക്ഷ്യധാന്യവും (8.90 രൂപ നിരക്കില്‍ അരിയും 6.70 രൂപ നിരക്കില്‍ ഗോതമ്പും) ലഭിക്കും. വൈദ്യൂതീകരിച്ച കാര്‍ഡുടമകള്‍ക്ക്‌ അര […]

Read More

ലക്‌ചര്‍ ഒഴിവ്‌

08-May-2017 മലപ്പുറം : മഞ്ചേരി ഗവ. പോളിടെക്‌നിക്‌ കോളേജില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, ഇംഗ്ലീഷ്‌, മാത്തമാറ്റിക്‌സ്‌ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്‌ചര്‍മാരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്‌ മാസ്റ്റര്‍ ബിരുദവും നെറ്റുമാണ്‌ യോഗ്യത. താല്‍പര്യമുള്ളവര്‍ മെയ്‌ 15നു രാവിലെ 10നു അസ്സല്‍ രേഖകള്‍ സഹിതം എത്തണം.

Read More

ഗതാഗതം തടസ്സപ്പെടും

08-May-2017 മലപ്പുറം : ദേശീയ പാത 66 ല്‍ തൃക്കണാപുരം ജങ്‌ഷന്‍ മുതല്‍ തവനൂര്‍ റസ്‌ക്യൂ ഹോം വരെ പണി നടക്കുന്നതിനാല്‍ മെയ്‌ 11 മുതല്‍ ഗതാഗതം തടസ്സപ്പെടും. കുറ്റിപ്പറുത്തു നിന്നും തൃക്കണാപുരം വഴി അയങ്കലം, തവനൂര്‍, പൊന്നാനി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ പുതിയ ബൈപ്പാസ്‌ വഴിയും പൊന്നാനിയില്‍ നിന്നും അയങ്കലം, കൂരട വഴി കുറ്റിപ്പുറത്തേക്ക്‌ പോകേണ്ട വാഹനങ്ങള്‍ അയങ്കലം ജങ്‌ഷനില്‍ നിന്നും പുതിയ ബൈപ്പാസ്‌ വഴി കുറ്റിപ്പുറത്തേക്കും പോകേണ്ടതാണ്‌.

Read More

പ്രോജക്‌ട്‌ മോട്ടിവേറ്റേഴ്‌സ്‌ ഒഴിവുകള്‍

08-May-2017 മലപ്പുറം : ഫിഷറീസ്‌ വകുപ്പ്‌ നടപ്പാക്കുന്ന ബി.ഐ.എഫ്‌ ആന്‍ഡ്‌ എച്ച്‌.ഡി.എഫ്‌ പദ്ധതി നടത്തിപ്പിന്‌ പ്രോജക്‌ട്‌ മോട്ടിവേറ്റേഴ്‌സിന്റെ ആറു ഒഴിവിലേക്ക്‌ മെയ്‌ 12 നു രാവിലെ 11 നു പൊന്നാനി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ കൂടിക്കാഴ്‌ച നടത്തും. താത്‌പര്യമുളളവര്‍ ബയോഡാറ്റ സഹിതം എത്തണം. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രതിമാസം 5000 രൂപ വേതന പ്രകാരം ഒരു വര്‍ഷത്തേക്കാണ്‌ നിയമനം. മംഗലം, വെട്ടം, നിറമരുതൂര്‍ പഞ്ചായത്ത്‌ താനൂര്‍ മുന്‍സിപ്പാലിറ്റി എന്നിവടങ്ങലുള്ളവര്‍ക്ക്‌ പരിഗണന ഉണ്ടാകും. മറ്റ്‌ […]

Read More

മഴമറ നിര്‍മാണ പദ്ധതി

08-May-2017 മലപ്പുറം : സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മഴമറ നിര്‍മാണ പദ്ധതി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്‌ നടപ്പാക്കുന്നു. ഒരു സെന്റ്‌ മുതല്‍ 2.5 സെന്റ്‌ വരെ വിസ്‌തൃതിയില്‍ മഴമറ നിര്‍മ്മിക്കാം. ഇതിലേക്ക്‌ 75 ശതമാനം സബ്‌സിഡി പരമാവധി 50,000 രൂപ ലഭിക്കും. കനത്ത മഴയുളള കാലങ്ങളിലും ചൂടുളള കാലാവസ്ഥയിലും മഴമറ കൃഷി നടത്തുന്നത്‌ മൂലം നല്ല രീതിയില്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയുന്നു. വീടുകളിലെ ടെറസ്സിലും തുറന്ന സ്ഥലങ്ങളിലും പച്ചക്കറി […]

Read More

ഫണ്ട്‌ അനുവദിച്ചു

08-May-2017 മലപ്പുറം : മഞ്ഞളാംകുഴി അലി എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന്‌ ആലിപറമ്പ്‌ ഗ്രാമ പഞ്ചായത്തിലെ മാതൃകാ അങ്കണവാടി കെട്ടിട നിര്‍മാണ പ്രവൃത്തിക്ക്‌ 6,50,000 രൂപ അനുവദിച്ചു.

Read More

ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ വായ്‌പാ സഹായം

04-May-2017 സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ വായ്‌പാ സഹായത്തിന്‌ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാറും ദേശീയ ന്യൂനപക്ഷ കമ്മീഷനും മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മുസ്‌ലിം, ക്രിസ്‌ത്യന്‍ ജൈന, സിക്ക്‌, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ട വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുളളവര്‍ക്ക്‌ നിയമ വിധേയമായ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ അപേക്ഷിക്കാം. വായ്‌പയ്‌ക്ക്‌ ഈടായി നാലു സെന്റില്‍ കുറയാത്ത വസ്‌തുവോ അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യമോ വേണം. അപേക്ഷയോടൊപ്പം ജാതി, വയസ്സ്‌, വരുമാനം എന്നിവ തെളിയിക്കുന്നതിന്‌ സാക്ഷ്യപ്പെടുത്തിയ […]

Read More

പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജന: പരിശീലന കേന്ദ്രം തുടങ്ങുന്നതിന്‌ അപേക്ഷിക്കാം

25-Apr-2017 മലപ്പുറം : പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജന (പി.എം.കെ.വി.വൈ.) പദ്ധതിയില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്റെ കീഴില്‍ പുതിയതായി ആരംഭിച്ച കൗശല്‍ വികാസ്‌ യോജന പദ്ധതിയില്‍ 230 തരം കോഴ്‌സുകള്‍ നടത്തുന്നതിന്‌ അനുമതി ആയിട്ടുണ്ട്‌. ഈ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക്‌ പരിശീലനം പൂര്‍ത്തീകരിക്കുന്നതോടെ തൊഴില്‍ ലഭ്യമാവും. ജോലി ചെയ്യാന്‍ താത്‌പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക്‌ പരിശീലനം നേടാം. പൂര്‍ണ്ണമായും സൗജന്യമായ […]

Read More

ഭൗമ ജല ദിനാചരണ ശില്‍പശാല 22ന്‌

20-Apr-2017 മലപ്പുറം: ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ ഏപ്രില്‍ 22ന്‌ രാവിലെ 10ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ഭൗമ ജല ദിനാചരണ ശില്‍പശാല നടത്തും. പി.വി. അബ്‌ദുല്‍ വഹാബ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്‍ മുഖ്യ പ്രഭാഷണം നടത്തും. സിവില്‍ സ്റ്റേഷനിലെ മാതൃകാ കിണര്‍ റീചാര്‍ജ്‌ നിര്‍മിതിയുടെ സമര്‍പ്പണം ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍വഹിക്കും. ഉച്ചക്ക്‌ രണ്ടിന്‌ ജില്ലാ വരള്‍ച്ചാ […]

Read More

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പുതുക്കലും സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണവും

20-Apr-2017 മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പുതിയ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണവും രണ്ടാം ഘട്ട പുതുക്കലും വിവിധ പഞ്ചായത്ത്‌/നഗര സഭകളില്‍ താഴെ പറയുന്ന പ്രകാരം നടക്കും. ഒന്നാം ഘട്ടത്തില്‍ പുതുക്കാന്‍ വിട്ടു പോയവര്‍ സ്‌മാര്‍ട്ട്‌ കാര്‍ഡും റേഷന്‍ കാര്‍ഡുമായി പുതുക്കാന്‍ എത്തേണ്ടതാണ്‌. ഒന്നാം ഘട്ടത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ വന്നവര്‍ക്ക്‌ ഫോട്ടോ എടുത്ത്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ നല്‍കുന്നതാണ്‌ . പുതിയ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ലഭിക്കുന്നതിനായി 2016 സെപ്‌റ്റംബറില്‍ അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച […]

Read More

കനോലി പ്ലോട്ടും തൂക്കുപാലവും അടച്ചിടും

20-Apr-2017 മലപ്പുറം : നിലമ്പൂര്‍ കനോലി പ്ലോട്ടും അതിനോടനുബന്ധിച്ചുള്ള തൂക്കുപാലവും അറ്റകുറ്റപണികള്‍ക്കായി ഏപ്രില്‍ 19 മുതല്‍ അടച്ചിടുമെന്ന്‌ നിലമ്പൂര്‍ നോര്‍ത്ത്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ അറിയിച്ചു.

Read More

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു.

20-Apr-2017 മലപ്പുറം : ജില്ലയിലെ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, പൊന്നാനി ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ നടത്തുന്നതിന്‌ വെറ്ററിനറി ഡോക്‌ടര്‍മാരേയും അറ്റന്റന്റ്‌മാരേയും നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ 26ന്‌ രാവിലെ 11ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍ 0483 2734917.

Read More

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്‌

20-Apr-2017 മലപ്പുറം : മഞ്ചേരി കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടറുടെ കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 7500 രൂപ ഹോണറേറിയം ലഭിക്കും. ഡിഗ്രി, കംപ്യൂട്ടര്‍ പി.ജി ഡിപ്ലോമ, മലയാളത്തിലും ഇംഗ്ലീഷിലും ഡാറ്റാ എന്‍ട്രി ചെയ്യാനുള്ള കഴിവ്‌, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എന്‍.ഇ.ജി.പി.എ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ യോഗ്യതകള്‍. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 27ന്‌ രാവിലെ 10ന്‌ മഞ്ചേരി കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്‌ചയക്ക്‌ എത്തണമെന്ന്‌ കൃഷി […]

Read More

ബോധവല്‍ത്‌ക്കരണ സെമിനാര്‍

19-Apr-2017 മലപ്പുറം : ജില്ലയിലെ നാവിക സേനയില്‍ നിന്ന്‌ വിരമിച്ച വിമുക്ത ഭടന്മാരുടെ വിധവകള്‍ക്ക്‌ ഏപ്രില്‍ 21ന്‌ രാവിലെ 11.30 മുതല്‍ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. ജില്ലയിലെ നാവികസേനാ വിമുക്ത ഭടന്മാരുടെ വിധവകള്‍ സെമിനാറില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04985223380.

Read More

മദ്യവില്‍പന പാടില്ല

09-Apr-2017 മലപ്പുറം : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ 10 മുതല്‍ 12 ഉള്‍പ്പെടെയുള്ള ദിവസങ്ങളിലും ഏപ്രില്‍ 17ന്‌ വോട്ടെണ്ണല്‍ ദിവസവും മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മദ്യവില്‍പന നിരോധിച്ചു. മദ്യവില്‍പന ഷോപ്പുകള്‍, ബാര്‍ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവ നിരോധനമുള്ള ദിവസങ്ങളില്‍ മദ്യം വില്‍ക്കാനോ നല്‍കാനോ പാടില്ല. സ്വകാര്യ സ്ഥലത്തും പൊതുസ്ഥലത്തും നിരോധനം ബാധകമാണ്‌. വ്യക്തികള്‍ മദ്യം ശേഖരിച്ച്‌ വെക്കുന്നതും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മദ്യം സൂക്ഷിക്കുന്നതും കുറ്റകരമാണ്‌. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ അബ്‌കാരി നിയമമനുസരിച്ച്‌ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍മാരെ […]

Read More

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

04-Apr-2017 സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ വിവിധ പഞ്ചായത്ത്/നഗര സഭകളില്‍ താഴെ പറയു തീയതികളില്‍ നടക്കും. (പഞ്ചായത്ത്, തീയതി ക്രമത്തില്‍) മേലാറ്റൂര്‍: ഏപ്രില്‍ ഏഴ് മുതല്‍ പത്ത് വരെ, അങ്ങാടിപ്പുറം: അഞ്ച് – ആറ്, എടപറ്റ: ഏഴ് – പതിനൊ്, കോ’ക്കല്‍: ഏഴ് – എ’്, നമുക്ക്: അഞ്ച് – ആറ്, മൂര്‍ക്കനാട്: അഞ്ച് – ആറ്, ആതവനാട്: അഞ്ച് – ഏഴ്, എടയൂര്‍: ഏഴ് – എ’്, മാറാക്കര: ഏഴ് – […]

Read More

റേഷന്‍ വിതരണം: ആധാര്‍ വിവരങ്ങള്‍ നല്‍കണം

04-Apr-2017 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കും മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍പെട്ടവര്‍ക്കും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റേഷന്‍ വിതരണം നടത്തേണ്ടത്‌. ഒരു കുടുംബത്തിലെ ഒരംഗത്തിന്റെ എങ്കിലും ആധാര്‍ ലഭ്യമല്ലാത്ത കാര്‍ഡുകള്‍ക്ക്‌ റേഷന്‍ വിതരണം സാധ്യമല്ല. ആയതിനാല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാകുന്നതിന്‌ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിന്റെയും ആധാര്‍ കാര്‍ഡ്‌ വിവരങ്ങള്‍ ഇതുവരെ ഏല്‍പ്പിക്കാത്തവര്‍ ഏപ്രില്‍ പത്തിനകം അതത്‌ താലൂക്ക്‌ സപ്ലൈ ഓഫീസുകളിലോ റേഷന്‍ കടകളിലോ […]

Read More

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ്‌ പദ്ധതി: ഏപ്രില്‍ ഏഴ്‌ വരെ നീട്ടി

04-Apr-2017 മത്സ്യഫെഡ്‌ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേരുന്നതിനുളള സമയപരിധി എപ്രില്‍ ഏഴ്‌ വരെ നീട്ടി. 18 നും 70 നും ഇടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക്‌ പ്രീമിയം അടച്ച്‌ അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂര്‍ണ്ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ അഞ്ച്‌ ലക്ഷം രൂപ ഇന്‍ഷുറന്‍സ്‌ ആനുകൂല്യം ലഭിക്കും. കൂടാതെ നിബന്ധനകള്‍ക്ക്‌ വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന്‌ 2.50 ലക്ഷം രൂപ വരെയും മരണാനന്തര ചെലവിലേക്കായി 2500 രൂപയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ 10000 രൂപ വരെയും […]

Read More

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം

04-Apr-2017 ജില്ലയിലെ എ.എ.വൈ. കാര്‍ഡുകള്‍ക്ക്‌ ഏപ്രില്‍ മാസത്തില്‍ 28 കിലോ അരിയും ഒരു കിലോ ഗോതമ്പും മുന്‍ഗണനാ വിഭാഗത്തിന്‌ ആളൊന്നിന്‌ നാല്‌ കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സബ്‌സിഡിയുള്ള മുന്‍ഗണനായിതര വിഭാഗക്കാര്‍ക്ക്‌ ആളൊന്നിന്‌ രണ്ട്‌ കിലോ അരി രണ്ട്‌ രൂപാ നിരക്കിലും, സബ്‌സിഡിരഹിത മുന്‍ഗണനായിതര വിഭാഗത്തിന്‌ കാര്‍ഡൊന്നിന്‌ എട്ട്‌ കിലോ ഭക്ഷ്യധാന്യം- 8.90 രൂപ നിരക്കില്‍ അരിയും 6.70 രൂപ നിരക്കില്‍ ഗോതമ്പും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള […]

Read More

റസിഡന്റ്‌ ട്യൂട്ടര്‍ ഒഴിവുകള്‍

04-Apr-2017 പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പീരുമേട്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ (ജൂനിയര്‍) ഇക്കണോമിക്‌സ്‌, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്‌, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ എന്നീ വിഷയങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ (തമിഴ്‌ മീഡിയം) ഗണിതം, ഫിസിക്കല്‍ സയന്‍സ്‌, ഇംഗ്ലീഷ്‌, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക്‌) വിഷയങ്ങളിലും റസിഡന്റ്‌ ട്യൂട്ടര്‍ (ആണ്‍) തസ്‌തികയിലേക്കു കരാര്‍ വ്യവസ്ഥയില്‍ അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. വെള്ളപേപ്പറില്‍ […]

Read More

പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ കൗണ്‍സലര്‍മാരുടെ ഒഴിവ്‌

04-Apr-2017 പട്ടികവര്‍ഗ വികസന വകുപ്പിന്‌ കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്‌/ പോസ്റ്റ്‌മെട്രിക്‌ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക്‌ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിങ്‌ നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ്‌ നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. പുരുഷന്മാര്‍ക്ക്‌ 23 ഉം സ്‌ത്രീകള്‍ക്ക്‌ 26 ഉം ഉള്‍പ്പെടെ 49 ഒഴിവുകളുണ്ട്‌. നിലമ്പൂര്‍ പ്രോജക്‌ടാഫീസ്‌ ഐ.ടി.ഡി.പിക്ക്‌ കീഴില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും രണ്ട്‌ വീതം ഒഴിവുകളുണ്ട്‌. എം.എ. സൈക്കോളജി/എം.എസ്‌.ഡബ്ല്യു. (സ്റ്റുഡന്റ്‌ […]

Read More

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല: ഐ.ടി പരീക്ഷ 29ന്‌

26-Mar-2017 മലപ്പുറം : തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ 2012 മാര്‍ച്ച്‌ മുതല്‍ എസ്‌.എസ്‌.എല്‍.സി ഐ.ടി പ്രായോഗിക പരീക്ഷയ്‌ക്ക്‌ പങ്കെടുക്കുവാന്‍ കഴിയാതിരുന്ന / പരാജയപ്പെട്ടവര്‍ക്കും 2017 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്ന പഴയ സ്‌കീമില്‍ ഉള്‍പ്പെട്ട സി.സി.സി, എ.ആര്‍.സി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും 2017 ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിങ്‌ വിദ്യാര്‍ഥികള്‍ക്കും മാര്‍ച്ച്‌ 29ന്‌ തിരൂരങ്ങാടി ജി.എച്ച്‌.എസ്‌ സ്‌കൂളില്‍ രാവിലെ 10ന്‌ ഐ.ടി. പ്രാക്‌ടികല്‍ പരീക്ഷ നടത്തും.

Read More

പെയിന്റിങ്‌ ജോലികള്‍ ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു

26-Mar-2017 മലപ്പുറം : മലപ്പുറം കോട്ടക്കുന്നിലുള്ള ആര്‍ട്ട്‌ ഗ്യാലറി പെയിന്റിങ്‌ ജോലികള്‍ ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ 20 വിലാസത്തില്‍ മാര്‍ച്ച്‌ 27ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിനകം ലഭിക്കണം. വിവരങ്ങള്‍ 0487 2333773 ഫോണ്‍ നമ്പറിലും lalithkala.org ലും ലഭിക്കും.

Read More

അനന്തപുരിഎഫ്‌.എം. അവതാരകരെ ക്ഷണിക്കുന്നു

23-Mar-2017 തിരുവനന്തപുരം : ആകാശവാണി അനന്തപുരിഎഫ്‌.എം. പ്രക്ഷേപണംചെയ്യുന്ന പരിപാടികള്‍അവതരിപ്പിക്കുന്നതിന്‌ താല്‍ക്കാലികാടിസ്ഥാനത്തില്‍അവതാരകരുടെഒരു പട്ടികതയ്യാറാക്കുന്നു. ഇതിലേക്കായി, കഴിവുംയോഗ്യതയും, താല്‍പ്പര്യവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍, തിരുവനന്തപുരത്ത്‌സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 20 നും 50 നും മദ്ധ്യേ. ഏതെങ്കിലുംഒരുവിഷയത്തിലുള്ളഅംഗീകൃത ബിരുദമാണ്‌അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.പ്രക്ഷേപണ കലയോടുള്ളതാല്‍പ്പര്യം, മറ്റ്‌കലാസാഹിത്യവിഷയങ്ങളിലുള്ളഅഭിരുചിഎന്നിവഅഭികാമ്യം. മലയാള ഭാഷതെറ്റുകൂടാതെകൈകാര്യം ചെയ്യാന്‍ കഴിയണം. കൂടാതെ പ്രക്ഷേപണ യോഗ്യമായശബ്‌ദം, ഉച്ചാരണ ശുദ്ധി എന്നിവ നിര്‍ബന്ധമാണ്‌. 300 രൂപയാണ്‌ അപേക്ഷാഫീസ്‌. മൂന്ന്‌ ഘട്ടങ്ങളായിട്ടാണ്‌തെരഞ്ഞെടുപ്പ്‌ നടത്തുക. എഴുത്തു പരീക്ഷയാണ്‌ആദ്യം. എഴുത്ത്‌ പരീക്ഷ വിജയിക്കുന്നവരുടെശബ്‌ദം, അഭിരുചിഎന്നിവ പരിശോധിക്കുന്ന ശബ്‌ദ പരിശോധനയാണ്‌രണ്ടാമത്‌. മൂന്നാംഘട്ടമായിഅഭിമുഖം നടത്തുന്നതാണ്‌. അപേക്ഷാഫീസ്‌ഓണ്‍ലൈനായി […]

Read More

കെ-ടെറ്റ്‌ : സര്‍ട്ടിഫിക്കറ്റ്‌ പരിശോധന 17നും 18നും

15-Mar-2017 2016 നവംബറില്‍ നടന്ന കെ-ടെറ്റ്‌ പരീക്ഷ പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന മാര്‍ച്ച്‌ 17, 18 തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്‌ ലിസ്റ്റിന്റെയും ഹാള്‍ടിക്കറ്റിന്റെയും ഒറിജിനലും കൂടാതെ മേല്‍ പറഞ്ഞതിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയതും ഹാജരാക്കണം. മാര്‍ക്കില്‍ / പരീക്ഷാ ഫീസില്‍ ഉളവുണ്ടായിരുന്നവര്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കോപ്പിയും ഹാജരാക്കണം. കാറ്റഗരി ഒന്ന്‌, രണ്ട്‌ വിഭാഗത്തിലുള്ളവര്‍ക്ക്‌ 17നും കാറ്റഗറി മൂന്ന്‌, നാല്‌ വിഭാഗത്തിലുള്ളവര്‍ക്ക്‌ 18നും പരിശോധന നടത്തും. ഫോണ്‍ 0483 […]

Read More

സൂര്യാഘാതം : തൊഴില്‍ സമയം പന:ക്രമീകരിച്ചു

15-Mar-2017 പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച്‌ ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കി. പകല്‍ ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകീട്ട്‌ മൂന്ന്‌ വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ്‌ മുതല്‍ വൈകുന്നേരം ഏഴ്‌ വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. രാവിലെയും ഉച്ചയ്‌ക്ക്‌ ശേഷവും ഉളള മറ്റു ഷിഫ്‌റ്റുകളിലെ ജോലി സമയം ഉച്ചയ്‌ക്ക്‌ […]

Read More

മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌ : ജീവനക്കാരുടെ ലീസ്റ്റ്‌ സമര്‍പ്പിക്കണം

10-Mar-2017 ലോകസഭ ഉപതെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കുന്നതിന്‌ ജീവനക്കാരുടെ ലീസ്റ്റ്‌ സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 13 നകം വില്ലേജ്‌ ഓഫിസര്‍ക്ക്‌ സമര്‍പ്പിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍,പൊതുമേഖല സ്ഥാപനങ്ങള്‍,സര്‍ക്കാര്‍,എയിഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ ലീസ്റ്റ്‌ ഓഫിസ്‌ മേധാവിയാണ്‌ സമര്‍പ്പിക്കേണ്ടത്‌.

Read More

മാര്‍ച്ചിലെ റേഷന്‍ സാധനങ്ങള്‍

09-Mar-2017 മാര്‍ച്ച്‌ മാസം എ.എ.വൈ കാര്‍ഡുകള്‍ക്ക്‌ 28 കി. അരിയും ഏഴ്‌ കി.ഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനാ വിഭാഗകാര്‍ക്ക്‌ നാല്‌ കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ആളൊന്നിന്‌ ലഭിക്കും. മുന്‍ഗണനായിതര വിഭാഗം – സബ്‌സിഡി – രണ്ട്‌ കി.ഗ്രാം അരി രണ്ട്‌ രൂപാ നിരക്കില്‍ ആളോന്നിനും മുന്‍ഗണായിതര വിഭാഗത്തിന്‌ കാര്‍ഡൊന്നിന്‌ ആറ്‌ കി.ഗ്രാം ഭക്ഷ്യധാന്യം 8.90 നിരക്കില്‍ അരിയും 6.70 നിരക്കില്‍ ഗോതമ്പും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക്‌ അര ലിറ്റര്‍ മണ്ണെണ്ണ 21 രൂപ […]

Read More

കുഴല്‍ കിണര്‍ : അപേക്ഷ വില്ലേജുകളില്‍ സ്വീകരിക്കും

09-Mar-2017 സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനുള്ള അപേക്ഷ വില്ലേജ്‌ ഓഫീസുകളില്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അറിയിച്ചു. നേരത്തെ അപേക്ഷ കലക്‌ട്രേറ്റില്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ വില്ലേജ്‌ ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.

Read More

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി: സ്‌മാര്‍ട്ട്‌ കാര്‍ഡുകള്‍ പുതുക്കല്‍ മാര്‍ച്ച്‌ പകുതിയോടെ

04-Mar-2017 സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി 2017-18 വര്‍ഷത്തെ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ പുതുക്കല്‍, വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി ജില്ലാ കോര്‍ കമ്മിറ്റി യോഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തൊഴില്‍, ആരോഗ്യം, പഞ്ചായത്ത്‌, പട്ടിക വര്‍ഗം, ഗ്രാമ വികസനം, കുടുംബശ്രീ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തിയ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ഉദ്യോഗസ്ഥരും നോഡല്‍ ഏജന്‍സിയായ ചിയാക്കിന്റെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്‌മാര്‍ട്ട്‌ […]

Read More

സ്ഥിതി വിവരക്കണക്ക്‌ ശേഖരണം ആരംഭിച്ചു

02-Mar-2017 മലപ്പുറം : പ്രാദേശിക വികസനത്തിനായുള്ള അടിസ്ഥാന സ്ഥിതിവിവരക്കണക്ക്‌ ശേഖരണം ജില്ലയില്‍ ആരംഭിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പദ്ധതി രൂപീകരണത്തിന്‌ ആവശ്യമായ അടിസ്ഥാന വിവരമാണ്‌ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്‌. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകള്‍ക്ക്‌ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നതിനും പഞ്ചായത്തുകളുടെ വിഭവശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഗവേഷകര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നിവയാണ്‌ ഈ വിവരശേഖരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

Read More

മദ്‌റസ അധ്യാപക ക്ഷേമനിധി: അംശദായ തുക അടയ്‌ക്കണം

28-Feb-2017 കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്തവര്‍ 2016-17 സാമ്പത്തിക വര്‍ഷം അടയ്‌ക്കാനുള്ള മുഴുവന്‍ അംശദായ തുകയും മാര്‍ച്ച്‌ 10 നകം കേരളത്തിലെ ഏതെങ്കിലും സബ്‌ പോസ്റ്റാഫീസില്‍ അടയ്‌ക്കണം. അല്ലാത്ത പക്ഷം ക്ഷേമനിധി അംഗത്വം നഷ്‌ടപ്പെടുമെന്ന്‌ മദ്രസാധ്യാപക ക്ഷേമനിധി മാനേജര്‍ അറിയിച്ചു. പുതിയതായി ക്ഷേമ നിധിയില്‍ അംഗമാകുന്നതിനുള്ള അപേക്ഷാ ഫോം കലക്‌ട്രേറ്റിലും കോഴിക്കോട്‌ ക്ഷേമനിധി ഓഫീസിലും mtwfs.kerals.gov.in ലും ലഭിക്കും. വിവരങ്ങള്‍ 0495 2720577 നമ്പറിലും mtpwfo@fmail.com ലും ലഭിക്കും.

Read More

മഞ്ചേരി എഫ്‌.എമ്മില്‍ അവതാരകരാകാം

28-Feb-2017 മലപ്പുറം : ആകാശവാണി മഞ്ചേരി എഫ്‌.എം. നിലയത്തില്‍ കാഷ്വല്‍ അവതാരകരാകാന്‍ അവസരം. ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. പ്രായം 20 നും 50 നും മദ്ധ്യേ. അപേക്ഷാ ഫീസ്‌ 300 രൂപ. പ്ലസ്‌ടുക്കാര്‍ക്ക്‌ ‘യുവവാണിയി’ലേക്ക്‌ മാത്രം അപേക്ഷിക്കാം. പ്രായം 18നും 30നും മദ്ധ്യേ. ഫീസ്‌ 100 രൂപ. ഓണ്‍ലൈന്‍ ബാങ്കിങ്ങ്‌ മുഖേനയാണു ഫീസ്‌ അടയ്‌ക്കേണ്ടത്‌. Prasar Bharati, All India Radio, Calicut, Account No.10622323635, IFSC Code: SBIN0000861, State Bank Of India, Calicut […]

Read More

അപേക്ഷ തീയതി നീട്ടി

25-Feb-2017 മലപ്പുറം :സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ അക്യൂപ്രഷര്‍ ആന്‍ഡ്‌ ഹോളിസ്റ്റിക്‌ ഹെല്‍ത്ത്‌ കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍ 0471 2325101, 9446330827.

Read More

ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം

25-Feb-2017 മലപ്പുറം : ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്ന അംഗങ്ങള്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന്‌ മാര്‍ച്ച്‌ 31നകം നിശ്ചിത ഫോമിലുള്ള ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നല്‍കണം.

Read More

പദ്ധതി രൂപീകരണം: സംയുക്ത യോഗം 27 ന്‌

25-Feb-2017 മലപ്പുറം :ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെയും പഞ്ചവത്സര പദ്ധതിയുടെയും രൂപീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ജില്ലയിലെ ഗ്രാമ- ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ഫെബ്രുവരി 27 ന്‌ രാവിലെ 10 ന്‌ ജില്ലാ പഞ്ചായത്തില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Read More

ഉപതെരഞ്ഞെടുപ്പ്‌: കരട്‌ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

25-Feb-2017 മലപ്പുറം :കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്‌ ചെങ്ങാനിയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള കരട്‌ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2017 ജനുവരി ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ പട്ടികയില്‍ പേര്‌ ചേര്‍ക്കാം. മാര്‍ച്ച്‌ 16 വരെ അവകാശവാദങ്ങളോ ആക്ഷേപങ്ങളോ ഉന്നയിക്കാം. 25 നകം ഇതില്‍ തീര്‍പ്പ്‌ കല്‍പിക്കും. അന്തിമ പട്ടിക മാര്‍ച്ച്‌ 27 ന്‌ പ്രസിദ്ധീകരിക്കും. ഇത്‌ സംബന്ധിച്ച്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്‌ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷനായി.

Read More

കെ-ടെറ്റ്‌ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന

19-Feb-2017 തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍നിന്നും 2016 നവംബറില്‍ നടന്ന കെ-ടെറ്റ്‌ കാറ്റഗറി ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ വിഭാഗങ്ങളില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഫെബ്രുവരി 21 ന്‌ കാറ്റഗറി ഒന്ന്‌, നാല്‌ വിഭാഗത്തിലുള്ളവര്‍ക്കും 22, 23 തിയതികളില്‍ കാറ്റഗറി രണ്ട്‌, മൂന്ന്‌ വിഭാഗത്തില്‍ പെട്ടവര്‍ക്കും രാവിലെ 10.30 മുതല്‍ പരിശോധന നടത്തും. യോഗ്യത നേടിയവര്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, ഡിഗ്രി, ടി.ടി.സി, ബി.എഡ്‌ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ ലിസ്റ്റുകളും മറ്റ്‌ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും […]

Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

17-Feb-2017 കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ളം വിതരണം നടത്തുന്നതിനായി 5000 ലിറ്റര്‍ ടാങ്ക്‌ ഉള്‍ക്കൊള്ളുന്ന വാഹനങ്ങളില്‍ വാടക വ്യവസ്ഥയില്‍ ജി.പി.എസ്‌ ഘടിപ്പിക്കുന്നതിന്‌ തയ്യാറുള്ള വ്യക്തികള്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്ന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 23 ന്‌ വൈകീട്ട്‌ അഞ്ചിനകം കലക്‌ട്രേറ്റിലെ ഡി.എം സെക്ഷനില്‍ നേരിട്ട്‌ നല്‍കണം.

Read More

കുടുംബശ്രീ തൊഴില്‍മേള സംഘടിപ്പിക്കുന്നു

17-Feb-2017 കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക്‌ കീഴില്‍ മാര്‍ച്ച്‌ നാലിന്‌ മലപ്പുറം ഗവ: കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താംക്ലാസ്‌ മിനിമം യോഗ്യതയുള്ളവര്‍ക്ക്‌ മേളയില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അതത്‌ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്‌ ഓഫീസുമായി ബന്ധപ്പെടുക. ജോബ്‌ മേളയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള കമ്പനികള്‍ ker.ddugky.mlpm@gmail.com മെയിലിലൂടെയോ 0483 2733470 നമ്പറിലൂടെയോ ബന്ധപ്പെടണം.

Read More

മൈക്രോ ക്രെഡിറ്റ്‌ ഫിനാന്‍സ്‌ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

16-Feb-2017 സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്‌പാ സഹായത്തോടെ നടപ്പാക്കുന്ന 50000 രൂപയുടെ സ്വയം തൊഴില്‍ വായ്‌പാ പദ്ധതിയായ മൈക്രോ ക്രെഡിറ്റ്‌ ഫിനാന്‍സിന്‌ കീഴില്‍ വായ്‌പ അനുവദിക്കുന്നതിനായി പട്ടികജാതയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 18നും 50നും മധ്യേയായിരിക്കണം. വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ ഉള്ളവരുടെത്‌ 120000 രൂപയിലും താഴെയായിരിക്കണം. ഫോണ്‍ 0483 2731496, 04931 246644.

Read More

പവര്‍ലൂം സംരംഭങ്ങള്‍ക്ക്‌ അപേക്ഷിക്കാം

16-Feb-2017 തുതായി ആരംഭിക്കുന്ന പവര്‍ലൂം സംരംഭങ്ങള്‍ക്ക്‌ സംരംഭകരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. വായ്‌പയില്‍ പദ്ധതിയുടെ സ്ഥിര മൂലധന നിക്ഷേപത്തിന്മേല്‍ 25 ശതമാനം മാര്‍ജിന്‍ മണി ഗ്രാന്റ്‌ ആയി ലഭിക്കും. പാര്‍ട്‌ണര്‍ഷിപ്പ്‌, കമ്പനി, സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്‌ക്കും ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ട്‌. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്‌ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ലഭിക്കും. ഫോണ്‍ 0483 2734812.

Read More

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാത്തമാറ്റിക്‌സ് ശില്‍പശാല

05-Feb-2017 കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി മാത്തമാറ്റിക്‌സ് പ്രോബ്ലം സോള്‍വിംഗില്‍ എട്ട് ദിവസത്തെ ശില്‍പശാല നടത്തുന്നു. ഫെബ്രുവരി 18 മുതല്‍ തെരഞ്ഞെടുത്ത ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും പരിശീലനം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അധ്യാപകരുടെ കത്ത് സഹിതം ഇ-മെയിലിലോ, ദി ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മാത്തമാറ്റിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിലോ ഫെബ്രുവരി 14-നകം അയക്കണം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ […]

Read More

ജനകീയാസൂത്രണ പദ്ധതി: പരിശീലനം ഏഴ്‌ മുതല്‍

05-Feb-2017 പതിമൂന്നാം പഞ്ചവത്സര പദ്ധതി – ജനകീയാസൂത്രണ പദ്ധതിയുടെ പരിശീലനം ഫെബ്രുവരി ഏഴ്‌ മുതല്‍ ഒമ്പത്‌ വരെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പരിശീലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍/കണ്‍വീനര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന്‌ ഡി.പി.സി ചെയര്‍മാന്‍ അറിയിച്ചു.

Read More

യൂസുഫുല്‍ ജീലാനി അനുസ്മരണം

02-Feb-2017 മഞ്ചേരി: പട്ടര്‍കുളം പുളിയന്തൊടി വാദി ബദ്‌റില്‍ മഹളറത്തുല്‍ ബദ്‌രിയയും വൈലത്തൂര്‍ യൂസുഫുല്‍ ജീലാനി തങ്ങള്‍ അനുസ്മരണവും ഫെബ്രുവരി മൂന്നിന് രാത്രി ഏഴ് മണിക്ക് നടക്കും. അബ്ദുസ്സലാം ബാഖവി വീമ്പൂര്‍ നേതൃത്വം നല്‍കും.

Read More

റോയല്‍ ഫുട്‌ബോള്‍: ഇന്നത്തെ കളി

02-Feb-2017 മഞ്ചേരി: മഞ്ചേരി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന അഖിലേന്ത്യാ റോയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ന് ബ്ലാക് ആന്റ് വൈറ്റ് കോഴിക്കോടും ലക്കി സോക്കര്‍ ആലുവയും ഏറ്റുമുട്ടും. രാത്രി 8.30നാണ് മത്സരം ആരംഭിക്കുന്നത്. വൈകീട്ട് 7.30ന് നടക്കുന്ന അണ്ടര്‍ 20 മത്സരത്തില്‍ ആര്‍ എഫ് സി തൃക്കലങ്ങോട് റോവേഴ്‌സ് അരിമ്പ്രയെ നേരിടും.

Read More

ഫെമിനിസ്റ്റ് ഭാഷാശാസ്ത്രം പ്രബന്ധം ക്ഷണിച്ചു

26-Jan-2017 ഭാഷാപ്രയോഗങ്ങളിലും വ്യവഹാരത്തിലുമുള്ള ലിംഗ അസമത്വവും സ്ത്രീവിരുദ്ധ സമീപനവും പരിശോധിക്കുന്ന വിപുലമായ ഫെമിനിസ്റ്റ് ഭാഷാശാസ്ത്ര ചര്‍ച്ചയ്ക്ക് മലയാളസര്‍വകലാശാലയില്‍ വേദി ഒരുങ്ങുന്നു. ഫെബ്രുവരി 27 മുതല്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പശാലയിലും സെമിനാറിലും ലിംഗ നിരപേക്ഷത, ഭാഷയിലെ ലൈംഗികത, സ്ത്രീപക്ഷ മനോഭാവം, പെണ്ണെഴുത്തും ഭാഷയും, ഫെമിനിസ്റ്റ് ശൈലീ വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15ന് മുമ്പ് പ്രബന്ധസംഗ്രഹം വകുപ്പ് മേധാവി, ഭാഷാശാസ്ത്രവിഭാഗം, മലയാളസര്‍വ കലാശാല വാക്കാട്, തിരൂര്‍, മലപ്പുറം […]

Read More

റിപ്പബ്ലിക് ദിനം: കരിപ്പൂരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

26-Jan-2017 കൊണ്ടോട്ടി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രതാ നിര്‍ദ്ദേശം) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പ്രവേശനം 30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ടെര്‍മിനലിനുള്‍ ഭാഗത്ത് സിഐഎസ്എഫും പുറത്ത് കേരള പോലീസും സുരക്ഷ ശാക്തമാക്കി. ടെര്‍മിനലിന് മുന്‍ഭാഗത്ത് സംശയാസ്പദമായി നിര്‍ത്തിയിട്ട വാഹനങ്ങളും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളും കര്‍ശനമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ വിളിക്കാനും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. […]

Read More

പോളിയോ തുള്ളി മരുന്ന്‌ വിതരണം 29ന്‌

24-Jan-2017 മലപ്പുറം : ദേശീയ പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്റെ ആദ്യ റൗണ്ട്‌ തുള്ളി മരുന്ന്‌ വിതരണം ജനുവരി 29ന്‌ നടത്തും. ജില്ലയില്‍ അഞ്ച്‌ വയസ്സിനു താഴെയുള്ള 441580 കുട്ടികള്‍ക്ക്‌ തുള്ളിമരുന്ന്‌ നല്‍കുന്നതിനു വേണ്ടി 3728 ബൂത്തുകളും 7467 വളണ്ടിയര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ എം.ഡി.എം. പി. സയ്യിദ്‌ അലിയുടെ അധ്യക്ഷതയില്‍ ജില്ലാ കര്‍മ്മ സമിതി യോഗം ചേര്‍ന്നു. ഡി.എം.ഒ. ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌, ഹോമിയോ ഡി.എം.യോ ഡോ. ഡി. സുനില്‍കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സഫറുള്ള, […]

Read More

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു

21-Jan-2017 നിലമ്പൂര്‍ ഐ.റ്റി. ഡി പ്രോജക്‌റ്റ്‌ ഓഫീസിന്റെ പരിധിയില്‍ താമസിക്കുന്ന നാല്‌, അഞ്ച്‌ ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പ്രവേശന പരീക്ഷക്ക്‌ പങ്കെടുപ്പിക്കുന്നതിന്‌ രക്ഷിതാക്കളില്‍ നിന്നുംഅപേക്ഷ ക്ഷണിച്ചു . പ്രവേശന പരീക്ഷ ഫെബ്രുവരി 18 ന്‌ രാവിലെ പത്ത്‌ മുതല്‍ 12 വരെ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍. സ്‌കൂളില്‍ നടത്തുന്നതാണ്‌. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക്‌ പ്രവേശന പരീക്ഷ ബാധകമല്ല. […]

Read More

രശ്‌മി 75-ാം രാജ്യാന്തര ചലച്ചിത്രോത്സവം- സംഘാടക സമിതി രൂപീകരണയോഗം 21ന്‌

20-Jan-2017 മലപ്പുറം : കേരള ചലച്ചിത്ര അക്കാദമി,പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മലപ്പുറം നഗരസഭ,എന്നിവയുടെ സഹകരണത്തോടെ 2017 ഫെബ്രുവരി 24,25,26 തിയ്യതികളില്‍ വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രശ്‌മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 75-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതി യോഗം ജനുവരി 21ന്‌ (ശനി) വൈകീട്ട 5ന്‌ മലപ്പുറം എന്‍.ജി.ഒ.യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.ലോകസിനിമകളും ഷോര്‍ട്ട്‌ ഫിലിമുകളും ഡോക്യൂമെന്ററികളും ഉള്‍പ്പടെ വിവിധ ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധേയമായ […]

Read More

അയഡിന്‍ അപര്യാപ്തത: ജില്ലാതല സെമിനാര്‍ 21ന്

20-Jan-2017 മലപ്പുറം: അയഡിന്റെ അപര്യാപ്തകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21ന് രാവിലെ 10ന് മലപ്പുറം പ്രശാന്ത് ഹോട്ടല്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യും.

Read More

എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം

18-Jan-2017 പെരിന്തല്‍മണ്ണ: എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം’ എന്ന പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ മുഖേന പണമിടപാട് നടത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം 20 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തും. താലൂക്കിന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

Read More

ദേശീയ ലോക് അദാലത്ത് ഫെബ്രുവരി 11ന്

18-Jan-2017 മഞ്ചേരി: ദേശീയ-സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റികളുടെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 11ന് രാജ്യ വ്യാപകമായി ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ക്രിമിനല്‍ കോംപൗണ്ടബിള്‍ കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക് സംബന്ധമായ പരാതികള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, വിവാഹം, തൊഴില്‍, ഭൂമി ഏറ്റെടുക്കല്‍, ഇലക്ട്രിസിറ്റി, ജലവിതരണം, സര്‍വ്വീസ് കാര്യങ്ങള്‍, സിവില്‍, റവന്യൂ സംബന്ധമായ പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പരാതിക്കാര്‍ അതാത് ജില്ലാ-താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റികളില്‍ ജനുവരി 28ന് മുമ്പായി അപേക്ഷ നല്‍കണം.

Read More

കോണ്‍ട്രാക്ട് ഡ്രൈവര്‍മാരെ നിയമിക്കുന്നു

18-Jan-2017 മലപ്പുറം: കൃഷി വകുപ്പിന് കീഴിലുളള മൊബൈല്‍ അഗ്രോക്ലിനിക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റുമാരെ നിയമിക്കുന്നു. തിരൂര്‍, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസകളിലായി രണ്ട് ഒഴിവുകള്‍ ഉണ്ട്. 10,000 രൂപയാണ് പ്രതിമാസ വേതനം. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം, എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ്, ബാഡ്ജ് ലഭിച്ചതിനുശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സമ്പൂര്‍ണ്ണ മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയാണ് യോഗ്യതകള്‍ .തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഓഫീസ് അറ്റന്ററുടെ ജോലി കൂടി നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥരായിരിക്കും. […]

Read More

ആംആദ്മി ബീമാ യോജന സ്‌കോളര്‍ഷിപ്പ്

18-Jan-2017 മലപ്പുറം: ആംആദ്മി ബീമാ യോജന പദ്ധതിയിലെ അംഗങ്ങളുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒരുകുട്ടിക്ക് പ്രതിവര്‍ഷം 1200 രൂപ. പരമാവധി രണ്ടു കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷ ഫോം അക്ഷയ കേന്ദ്രങ്ങളിലും chiak.org ലും ലഭിക്കും. പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ആബി സര്‍ടിഫിക്കറ്റിന്റെ/ രജിസ്‌ട്രേഷന്‍ സ്ലിപ്പിന്റെ പകര്‍പ്പ്, കുട്ടിയുടെആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ […]

Read More

സാളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു

18-Jan-2017 മലപ്പുറം: അനെര്‍ട്ട് സബ്‌സിഡിയോട് കൂടി ജില്ലയിലുള്ളവര്‍ക്ക് എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു. 2,189 രൂപ വിലയുള്ള റാന്തലിനു സബ്‌സിഡി കഴിഞ്ഞ് 1689 രൂപയാണ് വില. താല്‍പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കി ജില്ലാ പൊലീസ് ഓഫീസിന് എതിര്‍വശത്തുള്ള അനെര്‍ട്ട് ജില്ലാ ഓഫീസില്‍ നിന്ന് സോളാര്‍ റാന്തല്‍ വാങ്ങാം. ഫോണ്‍ 0483 2730999.

Read More

അപേക്ഷ ക്ഷണിച്ചു

18-Jan-2017 മലപ്പുറം: അരീക്കോട് ഗവ. ഐടിഐ ഐഎംസിയുടെ ആഭിമുഖ്യത്തില്‍ ആറുമാസത്തെ ഇന്റീരീയല്‍ വിശ്വലൈശേഷന്‍ എക്‌സ്‌പെര്‍ട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ, വിഎച്ച്എസ്ഇ കെജിസിഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി 25. ഫോണ്‍. 0483 2850238, 7736776699. അരീക്കോട് ഗവ. ഐടിഐ ഐഎംസിയുടെ ആഭിമുഖ്യത്തില്‍ കാര്‍പെന്റര്‍, വെല്‍ഡര്‍ ട്രേഡുകളില്‍ ആരംഭിക്കുന്ന പ്രൊഡക്ഷന്‍ സെന്ററിലേക്ക് വിദഗ്ദരായവരെ താല്‍ക്കാല വര്‍ക്കര്‍ ആയി തിരഞ്ഞെടുക്കുന്നു. വിവിധ ഫര്‍ണീച്ചറുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവക്കുള്ള നിര്‍മ്മാണത്തില്‍ അഞ്ചു വര്‍ഷത്തിനു മുകളില്‍ […]

Read More

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

18-Jan-2017 മലപ്പുറം: അരീക്കോട് ഗവ. ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. പ്ലംബര്‍ ട്രേഡില്‍ എന്‍ ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍ ടി സി, എന്‍ എ സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ / ബിരുദവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്കായി ഐടിഐയില്‍ എത്തണം. ഫോണ്‍: 0483 2850238.

Read More

പട്ടിക വര്‍ഗക്കാര്‍ക്ക് റെസിഡന്‍ഷ്യല്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്

18-Jan-2017 മലപ്പുറം: ജില്ലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള 10 പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റലും ടെക്‌നോളജി മുഖേന ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് നടത്തുന്നു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം. കോഴ്‌സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 3000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ടൈലറിംഗ് അറിയുന്നവരാകണം. നിലമ്പൂര്‍ ഐടിഡിപി ഓഫീസിലോ നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ നല്‍കാം. അവസാന തിയതി ജനുവരി 20. ഫോണ്‍ 04931 220315.

Read More

സ്വയം തൊഴില്‍ സംരംഭകര്‍ക്ക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

16-Jan-2017 മലപ്പുറം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി – മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരാകണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98,000 രുപയിലും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയായിരിക്കണം. മതന്യൂനപക്ഷങ്ങള്‍ക്ക്‌ വരുമാന പരിധി ആറ്‌ ലക്ഷം രൂപ വരെയാണ്‌. ഒ.ബി.സിക്ക്‌ 10 ലക്ഷം രൂപ വരെയും മതന്യൂനപക്ഷങ്ങള്‍ക്ക്‌ 20 ലക്ഷം രൂപ വരെയും […]

Read More

ജില്ലാ കലക്ടറുടെ വാര്‍ത്താ സമ്മേളനം നാളെ

12-Jan-2017 ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ത്തീകരണം, ഓണ്‍ലൈന്‍ ഭൂനികുതി സ്വീകരണം, വില്ലേജ് ഓഫീസ് ഡിജിറ്റല്‍ പണമിടപാട് പരിശീലനം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ നാളെ (ജനുവരി 13- വെള്ളിയാഴ്ച) ഉച്ചയ്ക്ക് 11.45 ന് കലക്ടറുടെ ചേംബറില്‍ വാര്‍ത്താ സമ്മേളനം നടത്തും.

Read More

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

10-Jan-2017 തിരുവനന്തപുരം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറ് ലക്ഷം രൂപവരെയാണ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇരുപത് ലക്ഷം രൂപവരെയും വായ്പ […]

Read More

വിദ്യാര്‍ത്ഥികള്‍ക്ക്‌ `രശ്‌മി’ ഫിലിംസൊസൈറ്റിയുടെ ചലച്ചിത്രാത്മകരചനാമത്സരങ്ങള്‍

10-Jan-2017 മലപ്പുറം: പ്രവര്‍ത്തന നൈരന്തര്യം കാത്തുസൂക്ഷിച്ച്‌, 41-ാം വര്‍ഷത്തിലെത്തിയ മലപ്പുറം `രശ്‌മി’ ഫിലിം സൊസൈറ്റിയുടെ, 2017 ഫെബ്രുവരിയില്‍ ചേരുന്ന 75-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ ചലച്ചിത്രാത്മക രചനാ മത്സരങ്ങള്‍ നടത്തുന്നു. കോളജ്‌ കുട്ടികള്‍, `നല്ല സിനിമഎന്റെകാഴ്‌ചപ്പാടില്‍’ എന്ന വിഷയത്തില്‍, എ4 സൈസില്‍ 4 പേജില്‍കവിയാത്ത ലേഖനവും ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ പാഠ്യവിഷയമായ വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍തീവ്‌സ്‌’ എന്ന സിനിമയെക്കുറിച്ചും ഹൈസ്‌കൂള്‍ കുട്ടികള്‍ 9-ാം ക്ലാസിലെ പാഠഭാഗമായ, അടൂര്‍ ഗോപാലകൃഷ്‌ണന്റെ […]

Read More

പരപ്പനങ്ങാടിയില്‍ ലാന്‍ഡ് യൂസ് സര്‍വെ ഇന്ന് തുടങ്ങും

10-Jan-2017 മലപ്പുറം: പരപ്പനങ്ങാടി നഗരസഭയ്ക്കു വികസന പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ലാന്‍ഡ് യൂസ് സര്‍വെ ജോലികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാവണ മെന്ന് മലപ്പുറം ജില്ലാ ടൗണ്‍ പ്ലാനര്‍ പി എ ഐഷ അഭ്യര്‍ഥിച്ചു.

Read More

വാദ്യോപകരണങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

02-Jan-2017 മലപ്പുറം: പട്ടികജാതി യുവതി-യുവാക്കള്‍ക്ക് സ്വയം തൊഴില്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ശിങ്കാരിമേളം വാദ്യോപകരണ വിതരണ പദ്ധതിയില്‍ അവശേഷിക്കുന്ന തുകക്കുള്ള ഉപകരണങ്ങള്‍ ഈ വര്‍ഷം വിതരണം ചെയ്യുന്നതാണ്. ശിങ്കാരിമേളം വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച പട്ടികജാതി യുവതി-യുവാക്കള്‍ കലാ സഘം എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 10 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പരിശീലനം ലഭിച്ചതിനുള്ള സാക്ഷ്യപത്രം, കലാ സംഘം രജിസ്റ്റര്‍ ചെയ്ത തിന്റെ രേഖകള്‍, […]

Read More

വാറ്റ്‌ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക്‌ ജി.എസ്‌.ടി മൈഗ്രേഷന്‍ ജനുവരി ഒന്ന്‌ മുതല്‍ 15 വരെ.

27-Dec-2016 മലപ്പുറം : നിലവില്‍ വാറ്റ്‌ രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ ജി.എസ്‌.ടി-യിലേക്ക്‌ മാറാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള 2017 ജനുവരി ഒന്ന്‌ മുതല്‍ 15 വരെയുള്ള സമയം വിനിയോഗിക്കണമെന്ന്‌ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. gst.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ താല്‍ക്കാലിക ഐ.ഡി, യൂസര്‍ നെയിം, പാസ്‌ വേഡ്‌ എന്നിവ കരസ്ഥമാക്കേണ്ടതാണ്‌. വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ പ്രൊപ്രൈറ്റര്‍/പാര്‍ട്‌ണര്‍മാര്‍/കമ്പനി ഡയറക്‌ടര്‍മാര്‍ എന്നിവരുടെ പാന്‍കാര്‍ഡ്‌ തയ്യാറാക്കണം. വാറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌/ കമ്പനി ഡീഡ്‌/പാര്‍ട്‌ണര്‍ഷിപ്പ്‌ ഡീഡ്‌ എന്നിവയും ആവശ്യമാണ്‌. പ്രൊപ്രൈറ്റര്‍/ ഓതറൈസ്‌ഡ്‌ സിഗ്നേറ്ററിയുടെ ഡിജിറ്റല്‍ […]

Read More

മില്‍മ ഡെയറി പ്ലാന്റ്‌: ശിലാസ്ഥാപനം 30ന്‌

24-Dec-2016 മലപ്പുറം : മില്‍മയുടെ മലപ്പുറം ഡെയറി പ്ലാന്റിന്‌ ഡിസംബര്‍ 30 ന്‌ വൈകീട്ട്‌ മൂന്നിന്‌ ടി.എ.അഹമ്മദ്‌ കബീര്‍ എംഎല്‍എ.യുടെ അധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ്‌ മന്ത്രി അഡ്വ.കെ.രാജു ശിലാസ്ഥാപനം നിര്‍വഹിക്കും. മൂര്‍ക്കനാട്‌ പൊട്ടിക്കുഴി എ.എം.എല്‍.പി സ്‌കൂളിന്‌ സമീപത്ത്‌ വാങ്ങിയ 12.4 ഏക്കര്‍ സ്ഥലത്താണ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌.

Read More

സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു

23-DEc-2016 മലപ്പുറം : അനെര്‍ട്ട്‌ സബ്‌സിഡിയോടുകൂടി എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു. സബ്‌സിഡി കഴിഞ്ഞ്‌ 1689 രൂപയാണ്‌ വില. താത്‌പര്യമുള്ളവര്‍ക്ക്‌ റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നിവ ഹാജരാക്കി ജില്ലാ പൊലീസ്‌ ഓഫീസിന്‌ എതിര്‍ വശത്തുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ നിന്ന്‌ വാങ്ങാം. ഫോണ്‍ 0483 2730999.

Read More

പത്ര പ്രവര്‍ത്തക പെന്‍ഷന്‍ അദാലത്ത്‌ 27,28 തീയതികളില്‍

15-Dec-2016 ജില്ലയില്‍ നിന്ന്‌ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകരുടെ അപേക്ഷകളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന്‌ ഡിസംബര്‍ 27,28 തീയതികളില്‍ ത്യശൂരില്‍ അദാലത്ത്‌ നടത്തും. അപേക്ഷ നല്‍കി എന്തെങ്കിലും ന്യൂനതകളണ്ടെന്ന്‌ കത്ത്‌ ലഭിച്ചവര്‍ ആവിശ്യമായ രേഖകള്‍ സഹിതം ഹാജരാവണം. ത്യശൂര്‍ പി.ആര്‍.ഡി ഓഫിസില്‍ രാവിലെ 10.30 മുതല്‍ അദാലത്ത്‌ നടക്കുക

Read More

അന്താരാഷ്ട്ര അറബ് ദിനാചരണം

15-Dec-2016 മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് അന്താരാഷ്ട്ര അറബ് ദിനാചരണത്തോടനുബന്ധിച്ച് 17 ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. അറബ് ലീഗ് അംബാസഡര്‍ ഡോ.മാസിന്‍ അല്‍ മസ്ഊദി മുഖ്യാതിഥിയായിരിക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.ഇ.കെ.അഹമ്മദ് കുട്ടി, പ്രൊഫ.കെ.എം.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശ്‌നോത്തരി, അറബിഗാനം, ഡിബേറ്റ്, കവിതാലാപനം, പ്രബന്ധരചന, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിക്കും.

Read More

അഖില കേരള മാപ്പിളപ്പാട്ടു മത്സരം

15-Dec-2016 മലപ്പുറം: ആള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അഖില കേരള മാപ്പിളപ്പാട്ടു മത്സരം ജനുവരി രണ്ടിന് രാവിലെ 9.30 മുതല്‍ കോട്ടക്കല്‍ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ജൂനിയര്‍ വിഭാഗം 12 വയസ്സ് വരെയും, സീനിയര്‍ വിഭാഗം 18 വയസ്സ് വരെയും, 18 വയസ്സിന് മുകളിലുള്ളവര്‍ ജനറലായുമാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ കെ എം കെ വെള്ളായില്‍, കോട്ടക്കല്‍ മാപ്പിള സംഗീത കലാപഠന കേന്ദ്രം, പി.ഒ. കോട്ടക്കല്‍, മലപ്പുറം ജില്ല. കേരള- […]

Read More

വര്‍ധചുഴലിക്കാറ്റ്‌തിങ്കളാഴ്‌ചയോടെ ആന്ധ്ര തീരംകടക്കും

09-Dec-2016 ന്യൂഡല്‍ഹി : ബംഗാള്‍ഉള്‍ക്കടലില്‍രൂപംകൊണ്ട പുതിയചുഴലിക്കാറ്റായവര്‍ധ നാല്‌ദിവസത്തിനുള്ളില്‍ ആന്ധ്ര തീരംകടക്കും. ചുഴലിക്കാറ്റ്‌ഇപ്പോള്‍വിശാഖപട്ടണത്ത്‌ നിന്ന്‌ 990 കിലോമീറ്റര്‍തെക്ക്‌കിഴക്കായി നിലകൊള്ളുകയാണ്‌. അടുത്ത 12 മണിക്കൂര്‍കൊണ്ട്‌ കാറ്റ്‌ കൂടുതല്‍ ശക്തി പ്രാപിച്ച്‌തിങ്കളാഴ്‌ച (2016 ഡിസംബര്‍ 12) വൈകിട്ടോടെ നെല്ലൂരിനും കാക്കിനാടയ്‌ക്കുമിടയില്‍ ആന്ധ്ര തീരം കടക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ഞായറാഴ്‌ച വൈകിട്ട്‌ മുതല്‍ ആന്ധ്ര തീരത്ത്‌ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സമീപത്തെ കടലിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്‌ […]

Read More

സ്റ്റാഫ്‌ നഴ്‌സ്‌ ഒഴിവ്‌

02-Dec-2016 മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌ നഴ്‌സ്‌ തസ്‌തികയിലേക്ക്‌ ജനറല്‍ നഴ്‌സിങ്‌/ബി.എസ്‌.സി നഴ്‌സിങ്‌ യോഗ്യതയും കേരള നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി 2016 ഡിസംബര്‍ ഒന്നിന്‌ 36 വയസ്സ്‌. താത്‌പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന്‌ വൈകീട്ട്‌ നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും […]

Read More

അധ്യാപക ഒഴിവ്‌

02-Dec-2016 മലപ്പുറം: മങ്കട ഗവ. ആര്‍ട്‌സ്‌ ആന്‍ ഡ്‌ സയന്‍സ്‌ കോളേജില്‍ സുവോളജി വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക്‌ ഡിസംബര്‍ ഒമ്പതിന്‌ രാവിലെ 11 ന്‌ കൂടിക്കാഴ്‌ച നടത്തും. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത തും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോ ഗ്യതയുള്ളവരും കോളേജ്‌ വിദ്യാഭ്യാ സ ഉപ ഡയറക്‌ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരും അസ്സല്‍ രേഖക ളുമായി കോളെജില്‍ എത്തണം.

Read More

ലേഡി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഒഴിവ്‌

02-Dec-2016 മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലേഡി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സ സ്‌ ആന്‍ഡ്‌ മിഡ്‌വൈഫ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള കേരളാ ആരോ ഗ്യ വകുപ്പില്‍ നിന്നും കുറഞ്ഞത്‌ എല്‍എച്ച്‌ഐ/എല്‍എച്ച്‌എസ്‌/ജില്ലയിലെ എംസി.എച്ച്‌ ഓഫീസര്‍/ഡിപിഎച്ച്‌.എന്‍ തസ്‌തികയില്‍ സേവനം അനുഷ്‌ഠിച്ച്‌ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി 2016 ഡിസംബര്‍ ഒന്നിന്‌ 60 വയസ്സ്‌. താത്‌പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന്‌ വൈകീട്ട്‌ നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ […]

Read More

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

01-Dec-2016 കെല്‍ട്രോണിന്റെ വിവിധ നോളജ്‌ സെന്ററുകളില്‍ ആരംഭിക്കുന്ന നാല്‌ മാസത്തെ ഐ.ടി ഇന്റേണ്‍ഷിപ്പ്‌ ഇന്‍ ലാപ്‌ ടെക്‌നോളജി ട്രെയിനിങ്‌ പ്രോഗ്രാമിലേക്ക്‌ ബി.ടെക്‌/ബി.ഇ പൂര്‍ത്തിയായവരില്‍ നിന്നും ഫലം പ്രതിക്ഷിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, വളാഞ്ചേരി, മലപ്പുറം. ഫോണ്‍ 8943569056.

Read More

പിന്നാക്ക സ്‌കോളര്‍ഷിപ്പ്‌: ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

01-Dec-2016 സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ്‌ പദ്ധതിക്ക്‌ അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി. കേരള സിലബസില്‍ പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കിട്ടിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക. ksbcdc.com മുഖേനയാണ്‌ അപേക്ഷ നല്‍കേണ്ടത്‌. ഫോണ്‍ 0471 2577539.

Read More

മലപ്പുറം കലക്​ട്രേറ്റ്​ സ്​ഫോടനം: മൂന്നുപേർ അറസ്​റ്റിൽ

28-Nov-2016 മലപ്പുറം: മലപ്പുറം കലക്​ട്രേറ്റ്​ വളപ്പിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിൽ. കരിം, അബ്ബാസ്​ അലി, അയ്യൂബ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. തമിഴ്​നാട്ടിലെ മധുരയിൽ നിന്നാണ്​ എൻ.​െഎ.എ ഇവരെ പിടികൂടിയത്​. ബേസ്​ മൂവ്​മെൻറ്​ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ ഇവർ. ദാവൂദ്​ സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന്​ എൻ.​െഎ.എ അറിയിച്ചു. ഇവർക്ക്​ കൊല്ലം കലക്​ട്രേറ്റ്​ സ്​ഫോടനവുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതായി അന്വേഷണം സംഘം പറഞ്ഞു.

Read More

എയ്‌ഡ്‌സ്‌ ദിനം: ജില്ലാതല ഉദ്‌ഘാടനം മലപ്പുറത്ത്‌

26-Nov-2016 ലോക എയ്‌ഡ്‌സ്‌ ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും സന്ദേശ റാലിയും മലപ്പുറത്ത്‌ നടക്കും. ഡിസംബര്‍ ഒന്നിന്‌ രാവിലെ 9.30ന്‌ കലക്‌ട്രേറ്റില്‍ നിന്നും റാലി ആരംഭിക്കും. ആരോഗ്യ വകുപ്പ്‌, ജില്ലാ പഞ്ചായത്ത്‌ സുരക്ഷാ പ്രൊജക്‌ട്‌, പഞ്ചായത്ത്‌, വിദ്യാഭ്യാസ വകുപ്പുകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സംഘാടന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷനായി. എ.ഡി.എം പി. സയ്യിദ്‌ അലി, ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌, ജില്ലാ മാസ്‌ മീഡിയ […]

Read More

വനിതകള്‍ക്ക് അപേക്ഷിക്കാം

24-Nov-2016 നിലമ്പൂര്‍, അമരമ്പലം പഞ്ചായത്ത് വാര്‍ഡ് 12 ഉപ്പുവള്ളിയില്‍ 120-)0 നമ്പര്‍ റേഷന്‍ കട നടത്തുതിന്/ അംഗീകൃത ചില്ലറ റേഷന്‍ വ്യാപാരിയായി നിയമിക്കുതിന് വനിതകളില്‍ നി് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 24 നകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

Read More

സിബിഎസ്ഇ ജില്ലാ ഇംഗ്ളീഷ് ഫെസ്റ്റ് ‘ലിംഗ്വാ ഗസ്റ്റോ’ വ്യാഴാഴ്ച മോങ്ങത്ത്

23-Nov-2016 മലപ്പുറം: സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും സെന്‍ട്രല്‍ സഹോദയയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിബിഎസ്ഇ ജില്ലാ ഇംഗ്ളീഷ് ഫെസ്റ്റ് ‘ലിംഗ്വാ ഗസ്റ്റോ’ വ്യാഴാഴ്ച മോങ്ങത്ത് നടക്കും. ലിറ്റില്‍ ഇന്ത്യ പബ്ളിക് സ്കൂളില്‍ രാവിലെ 8.45ന് മത്സരം ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ളീഷ് ഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ മത്സരങ്ങളില്‍ 70 സ്കൂളുകളില്‍നിന്നായി ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ന്യൂസ് റീഡിങ്, സ്പെല്ലിങ് ബീ, ഡിബേറ്റ് തുടങ്ങി വിദ്യാര്‍ഥികളുടെ ഭാഷ മെച്ചപ്പെടുത്താനുള്ള മത്സരങ്ങളാണ് നടത്തുക. എം പി അബ്ദുള്‍സമദ് […]

Read More

അടുത്ത മഴ എന്റെ കിണറിലേക്ക്: ഡിസംബര്‍ അഞ്ചിനകം നടപ്പിലാക്കണം

23-Nov-2016 വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘അടുത്ത മഴ എന്റെ കിണറിലേക്ക്’ പദ്ധതി ഡിസംബര്‍ അഞ്ചിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ജലസുഭിക്ഷ സംസ്ഥാനതല ഉദ്‌ഘാടനം 25ന്‌

23-Nov-2016 മലപ്പുറം: കേരള സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസുഭിക്ഷ എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജിങ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നവംബര്‍ 25ന്‌ നടക്കും. എടപ്പാള്‍ ജി.എം.യു.പി സ്‌കൂള്‍ അങ്കണത്തില്‍ ഉച്ചയ്‌ക്ക്‌ 2.30ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്‌ഘാടനം ചെയ്യും. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ കിണറുകളും ഘട്ടംഘട്ടമായി റീചാര്‍ജ്‌ ചെയ്യുന്നതോടൊപ്പം നൂറ്‌ ദിവസത്തെ തൊഴില്‍ ദിനങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]

Read More

സര്‍ട്ടിഫിക്കറ്റ്‌ വിതരണ അദാലത്ത്‌

22-Nov-2016 പാങ്ങ്‌: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2000-1015 വരെ പഠിച്ച വിദ്യാര്‍ഥികളുടെ എസ്‌എസ്‌.എല്‍.സി, പ്ലസ്‌ വണ്‍, പ്ലസ്‌ടു സര്‍ട്ടഫിക്കറ്റ്‌ വിതരണ അദാലത്ത്‌ ഇന്ന്‌ (നവംബര്‍ 22) മുതല്‍ 25 വരെ സ്‌കൂള്‍ ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാത്ത പൂര്‍വ വിദ്യാര്‍ഥികള്‍ ഈ ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍: 9495847378, 9447230183.

Read More

ഡിപ്ലോമക്കാര്‍ക്ക്‌ അപേക്ഷിക്കാം

22-Nov-2016 മലപ്പുറം: മഞ്ചേരി പോളിടെക്‌നിക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പോളിടെക്‌നിക്കിലെ ഇലക്‌ട്രോണിക്‌സ്‌ എഞ്ചിനീയറിങ്‌ ലാബില്‍ പ്രവൃത്തി പരിചയമുള്ള ഡിപ്ലോമക്കാര്‍ക്ക്‌ അപേക്ഷിക്കാം. അവാസാന തിയ്യതി ഡിസംബര്‍ രണ്ട്‌.

Read More

താലൂക്ക് സമിതി യോഗം ഒക്‌ടോബര്‍ ഒന്നിന്

25-Sep-2016 മലപ്പുറം : ഏറനാട് താലൂക്ക് സമിതി യോഗം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10.30 ന് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും

Read More

സര്‍ക്കാറിന്റെ 100 ദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

25-Sep-2016 മലപ്പുറം : സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പരപ്പനങ്ങാടി നവജീവന്‍ വായനശാലയും സഹകരിച്ച് യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ രണ്ടിന് പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളിലാണ് പരിപാടി. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ രണ്ടു വിഭാഗത്തിലായി നടത്തുന്ന ലേഖന മത്സരങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവുമുണ്ട്. ഡ്രോയിങ് ഷീറ്റ് ഒഴികെയുള്ളവ മത്സരാര്‍ഥികള്‍ […]

Read More

ജില്ലാ ആസൂത്രണ കമ്മിറ്റി : അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

25-Sep-2016 മലപ്പുറം : ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ജില്ലാ പഞ്ചായത്തിലേയും നഗരസഭയിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് യോഗം താഴെ പറയുന്ന തിയതികളിലും സമയത്തും സ്ഥലത്തും നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം സെപ്റ്റംബര്‍ 26ന് രാവിലെ 11ന് കലക്‌ട്രേറ്റ് സമ്മേളന ഹാളിലും നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗം സെപ്റ്റംബര്‍ 27ന് രാവിലെ 11ന് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം (വീണ്ടും നടത്തേണ്ടതുണ്ടെങ്കില്‍) സെപ്റ്റംബര്‍ 29ന് രാവിലെ 11ന് കലക്‌ട്രേറ്റ് സമ്മേളന ഹാളിലും […]

Read More

കള്ള്ഷാപ്പ് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം വിതരണം 27ന്

25-Sep-2016 മലപ്പുറം : സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കള്ള്ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിതരണം ചെയ്യും. തൊഴിലാളികള്‍ ടോഡ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ശുപാര്‍ശയോടു കൂടിയ അപേക്ഷയും ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

Read More

ഐടി@സ്‌കൂള്‍ പ്രോജക്ടില്‍ മാസ്റ്റര്‍ ട്രെയിനര്‍ നിയമനം

01-Sep-2016 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ – എയ്ഡഡ്, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് അധ്യാപകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള എന്‍.ഒ.സി അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ് ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. www.itschool.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 10 ന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഐടി@സ്‌കൂള്‍ […]

Read More

പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനം

26-June-2016 തിരുവനന്തപുരം : സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഇനി മുതല്‍ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് മുതലായവ ഉപയോഗിച്ചും നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുളള പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ഫീസ് അടച്ച് നിര്‍വ്വഹിക്കാം. ജൂലൈ 10 നുശേഷം നിലവിലുളള സ്റ്റേറ്റ് ബാങ്ക് ചെല്ലാന്‍ ഉപയോഗിച്ചുളള ഫീസ് അടയ്ക്കല്‍ സംവിധാനം അവസാനിപ്പിക്കുന്നതായും രജിസ്ട്രാര്‍ അറിയിച്ചു.

Read More

വാഹന ഉടമ സംഘടനകളുടെ യോഗം നാളെ

08, June 2016 തിരുവനന്തപുരം : സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം നാളെ (ജൂണ്‍ 9 ന്) ഉച്ചക്ക് 12 മണിക്ക് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരും.

Read More

ഭിന്നശേഷിയുള്ളവരുടെ സ്വത്ത് ക്രയവിക്രയം: സബ് രജിസ്ട്രാര്മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് ഇന്ന്

02, June 2016 മലപ്പുറം : ഭിന്നശേഷിയുള്ളവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുമ്പോള്‍ നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഇന്ന് (ജൂണ്‍ രണ്ട്) സബ് രജിസ്ട്രാര്മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കും. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി, നാഷനല്‍ ട്രസ്റ്റ് ആക്റ്റിന്റെ സ്റ്റേറ്റ് കോഡിനേറ്റര്‍ ആര്‍. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിന് പ്രതിനിധികളെ അയയ്ക്കാതെ സബ് രജിസ്ട്രാര്മാര്‍ തന്നെ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ […]

Read More

കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തില്‍ ഇന്ന്‌

29, May 2016 മലപ്പുറം : കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോയത്തില്‍ ഇന്ന്‌ (29.05.2016) 11.00 ന്‌ “ജനപക്ഷ സിവില്‍ സര്‍വ്വീസ്‌ – സമീപനവും പ്രയോഗവും” എന്ന വിഷയത്തെ അധികരിച്ച്‌ നടക്കുന്ന സെമിനാര്‍ ഡോ. കെ ടി ജലീല്‍ ഉദ്‌ഘാടനം ചെയ്യും. പി ശ്രീരാമകൃഷ്‌ണന്‍, കെ വരദരാജന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 2.30-ന്‌ നടക്കുന്ന സുഹൃദ്‌ സമ്മേളനം വൈക്കം വിശ്വന്‍ ഉദ്‌ഘാടനം ചെയ്യും. […]

Read More

വടക്ക്‌ കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ ലോഗോ മാതൃക ക്ഷണിച്ചു.

04, May 2016 ന്യൂഡല്‍ഹി : വടക്ക്‌ കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്‌ (ഡോണര്‍) ഒരു അടയാളചിഹ്നം (ലോഗോ) നിശ്‌ചയിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന്‌ അനുയോജ്യമായ ഡിസൈനുകള്‍ മന്ത്രാലയം ക്ഷണിച്ചു. വടക്ക്‌ കിഴക്കന്‍ മേഖലയിലെ വികസന സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം ലോഗോ. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ സൃഷ്‌ടാക്കള്‍ക്ക്‌ ഉചിതമായ പാരിതോഷികവും അംഗീകാരവും നല്‍കും. ഡിസൈനുകള്‍ ലഭിക്കേണ്ട അവസാന തീയതി 2016 മേയ്‌ 16 ആണ്‌. secydoner@nic.in എന്ന വിലാസത്തിലാണ്‌ ലോഗോ മെയില്‍ ചെയ്യേണ്ടത്‌.

Read More

കോട്ടയം സെക്ഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഈ മാസം 7, 8, 14 തീയതികളില്‍ നിയന്ത്രണം

04, May 2016 തിരുവനന്തപുരം : വൈക്കം റോഡ്‌സ്‌റ്റേഷനില്‍ പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള ജോലികളുംസബ്‌വേയുടെ അവസാനഘട്ട ജോലികളും നടക്കുന്നതിനാല്‍കോട്ടയംസെക്ഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഈ മാസം 7, 8, 14 തീയതികളില്‍ (മെയ്‌ 7, 8, 14) നിയന്ത്രണം ഏര്‍പ്പെടുത്തി. പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ 1. രാവിലെ 10 മണിയ്‌ക്ക്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്നഎറണാകുളം-ആലപ്പുഴ-കായംകുളം പാസഞ്ചറും (ട്രെയിന്‍ നമ്പര്‍: 56381)തിരിച്ച്‌ കായംകുളത്തുനിന്ന്‌ 1 മണിക്ക്‌ പുറപ്പെടുന്ന സര്‍വീസും (56382) 2. രാവിലെ 11.30 ന്‌ എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്ന […]

Read More

കര്‍ഷക രജിസ്‌ട്രേഷന്‍ പുതുക്കല്‍

25, April 2016 മലപ്പുറം : കുഴിമണ്ണ കൃഷിഭവന്‍ പരിധിയിലെ മുഴുവന്‍ കര്‍ഷ‍കരും കര്‍ഷക രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, നികുതി രശീത്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് , ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ 10 ദിവസത്തിനകം കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അിറയിച്ചു.

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം : ട്രോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം.

16, April 2016 മലപ്പുറം : നിയമസഭാ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. കലക്റ്ററേറ്റിലെ ഇലക്ഷന്‍ വിഭാഗത്തോടനുബന്ധിച്ച് ഇതിനായി കണ്ട്രോള്‍ റൂം പ്രവര്‍ത്തനനം തുടങ്ങി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ബന്ധപ്പെടാം. ട്രോള്‍ ഫ്രീ നമ്പറുകള്‍ : 18004254960, 18004254934, 18004254981. ഇതുവരെ നാല് പരാതികളാണ് കണ്ട്രോളള്‍ റൂമില്‍ ലഭിച്ചത്.

Read More

ട്രാക്കിലെഅറ്റകുറ്റപണി: പാസ്സഞ്ചര്‍ ട്രെയിനുകളുടെസമയക്രമത്തില്‍മാറ്റം

16, April 2016 തിരുവനന്തപുരം : കൊല്ലത്തിനും പെരിനാടിനുമിടയ്‌ക്കുള്ള റെയില്‍വെ ട്രാക്കിലെ അറ്റകുറ്റപണികള്‍ ഇന്ന് (16-04-2016) തുടങ്ങും. ഇതേത്തുടര്‍ന്ന്‌ അടുത്ത മാസംപത്താം തീയതിവരെ (10-05-2016) കായങ്കുളം-കൊല്ലം ജംഷനുകള്‍ക്കിടയിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക്‌ നിയന്ത്രണമുണ്ടായിരിക്കും. കൊല്ലത്ത്‌ നിന്ന്‌ പുലര്‍ച്ചെ 4.20 ന്‌ പുറപ്പെടുന്ന എറണാകുളം പാസ്സഞ്ചറും, രാവിലെ 8.35 ന്‌ പുറപ്പെടുന്ന കോട്ടയം പാസ്സഞ്ചറും ഈ മാസം 17 മുതല്‍ അടുത്ത മാസം പത്തു വരം, വ്യാഴാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ കായങ്കുളം ജംഗ്‌ഷനില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുക.വ്യാഴാഴ്‌ചകളില്‍ പതിവ്‌ പോലെ […]

Read More

കോഷന്‍ ഡിപ്പൊസിറ്റ് കൈപ്പറ്റണം

16, April 2016 മലപ്പുറം : കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളെജില്‍ 2010-11 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം നേടിയവര്‍ പ്രവേശന സമയത്ത് അടച്ച കോഷന്‍ ഡിപ്പൊസിറ്റ് തുക ഏപ്രില്‍ 30 നകം ഓഫീസില്‍ നിന്നും കൈപ്പറ്റണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ തുക സര്‍ക്കാറിലേയ്ക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപപ്പല്‍ അറിയിച്ചു.

Read More

തിരുവനന്തപുരം നാഗര്‍കോവില്‍ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

April 16, 2016 തിരുവനന്തപുരം : ഇരണിയലിനും നാഗര്‍കോവിലിനുമിടയ്‌ക്ക്‌ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ മാസം 17, 18 തീയതികളില്‍ ഈ റൂട്ടിലൂടെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കും. ഭാഗികമായി റദ്ദാക്കിയവ: 1. 17-04-2016 (ഞായറാഴ്‌ചത്തെ) മംഗലാപുരം- നാഗര്‍കോവില്‍- ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ (ട്രെയിന്‍ നമ്പര്‍ 16605) തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയ്‌ക്ക്‌ റദ്ദാക്കി. 2. 18-045-2016 (തിങ്കളാഴ്‌ചത്തെ) നാഗര്‍കോവില്‍- മംഗലാപുരം ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ (ട്രെയിന്‍ നമ്പര്‍ 16606) നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയ്‌ക്ക്‌ റദ്ദാക്കി. പുന:ക്രമീകരണം 18-4-2016 (തിങ്കളാഴ്‌ചത്തെ)നാഗര്‍കോവിലില്‍ മംഗലാപുരം- പരശുരാം എക്‌സ്‌പ്രസ്സ്‌(ട്രെയിന്‍ […]

Read More

വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു

09, April 2016 മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ്‌-2016 നോടനുബന്ധിച്ച്‌ 042-വള്ളിക്കുന്ന്‌ നിയോജക മണ്‌ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 2016 ഏപ്രില്‍ 11 മുതല്‍ 16 വരെ വോട്ടര്‍മാര്‍ക്ക്‌ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനിന്റെ പ്രവര്‍ത്തനം പരിചയപ്പെടുന്നതിനും മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നു. വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള ഈ സംവിധാനം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്‌ എന്ന് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Read More

നികുതി ഇളവിന് അപേക്ഷിക്കാം

07, April 2016 മലപ്പുറം : തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ വിമുക്ത ഭടന്മാര്‍, വിമുക്ത ഭടന്മാരുടെ വിധവകള്‍ എന്നിവുടെ ഉടമസ്ഥതയിലുള്ള താമസസൗകര്യമുള്ള കെട്ടിടത്തിന് 2016-17 വര്‍ഷത്തില്‍ നികുതി ഇളവ് ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 10 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.

Read More

മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി

07, April 2016 മലപ്പുറം : മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ 2016 ഫെബ്രുവരി, മാര്ച്ച് , ഏപ്രില്‍ മാസത്തെ തുക ഏപ്രില്‍ 22,28,29 തീയതികളില്‍ അതത് കളക്ഷന്‍ സെന്ററുകളില്‍ സ്വീകരിക്കും. മൂന്ന് മാസത്തെ തുകയായ 300 രൂപയാണ് അടയ്‌ക്കേണ്ടത്.

Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

07, April 2016 മലപ്പുറം : മലപ്പുറം നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ പാര്ട്ടിപ പ്രതിനിധികളുടെ യോഗം ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിന് വരണാധികാരിയുടെ ഓഫീസില്‍ (ജില്ലാ ലേബര്‍ ഓഫീസ്, മലപ്പുറം) ചേരും. എല്ലാ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും പങ്കെടുക്കണം.

Read More

മിനിമം വേതനം : തെളിവെടുപ്പ് യോഗം

05, April 2016 മലപ്പുറം : സംസ്ഥാനത്തെ സ്റ്റോണ്‍ ബ്രേക്കിങ്, ക്രഷിങ് കണ്‍സ്ട്രക്ഷന്‍ ഓഫ് റോഡ്‌സ് ആന്‍റ് ബില്‍ഡിംങ് ഓപ്പറേഷന്‍സ്ണ, റൈസ് മില്‍, ഫ്‌ളോര്‍ മില്‍, ദാല്‍ മില്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സബ് കമ്മിറ്റി തെളിവെടുപ്പ് യോഗങ്ങള്‍ ഏപ്രില്‍ 12ന് യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്ക് 12.00 നും ഉച്ചക്ക് ശേഷം രണ്ടിനും പാലക്കാട് ഗവ. ഗസറ്റ് ഹൗസ് സമ്മേളന ഹാളില്‍ നടത്തും. അതാത് മേഖലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ […]

Read More

വൈദ്യുതി മുടങ്ങും

o5, April 2016 മലപ്പുറം : കരുവാരകുണ്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ ഒന്പ്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കേരള, പാന്ത്ര ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. പുറങ്ങ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിക്കകടവ് – തൂക്കുപാലം – തിരദേശ ഭാഗം – എ.എന്‍ നഗര്‍ – തോട്ടുമുഖം റോഡ് എന്നിവിടങ്ങളില്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Read More

എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മീഷനറുടെ സിറ്റിങ്

05, April 2016 മലപ്പുറം : പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മീഷനറുമായ സാബു സെബാസ്റ്റന്‍ ഏപ്രില്‍ ഏഴ്, 22,29 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോംപന്‍സേ‌ഷന്‍ കേസുകളും വിചാരണ ചെയ്യും.

Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

05,April 2016 മലപ്പുറം : വേങ്ങര നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഏപ്രില്‍ ആറിന് വൈകീട്ട് നാലിന് വേങ്ങര ബ്ലോക്ക് ഓഫീസില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണം.

Read More

കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

02, April 2016 മലപ്പുറം : എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ പ്ലസ്ടു യോഗ്യതയുള്ളവര്ക്കാലയി ആറ് മാസത്തെ ഡിപ്ലൊമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ്‌വേര്‍) കോഴ്‌സ് ഏപ്രില്‍ 11 ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ കച്ചേരിപ്പടി ഐ.ജി.ബി.ടി.യിലെ എല്‍.ബി.എസ്. സെന്ററുമായി ബന്ധപ്പെടണം.

Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

02, April 2016 മലപ്പുറം : കൊണ്ടോട്ടി – മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഏപ്രില്‍ ഏഴിന് ഉച്ചക്ക് മൂന്നിന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരും. കോട്ടക്കല്‍ – മണ്ഡലത്തിലെ രാഷ്ട്രീയ പാര്ട്ടില പ്രതിനിധികളുടെ യോഗം ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് മൂന്നിന് വളാഞ്ചേരി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമ്മേളന ഹാളില്‍ ചേരും.

Read More

വരവ് ചെലവുകള്‍ ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്ഡിസന്റെ മലപ്പുറം ഓഫീസിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണാധികാരികള്‍ ക്ഷേത്രത്തിന്റെ 2013-14-15 വര്ഷവങ്ങളിലെ വരവ് ചെലവ് കണക്ക് പ്രത്യേകമായി അതത് വര്ഷവങ്ങളിലേത് തയ്യാറാക്കി അസിസ്റ്റന്റ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്ഡ്്, മിനി സിവില്‍ സ്റ്റേഷന്‍, തിരൂര്‍ വിലാസത്തില്‍ ഏപ്രില്‍ 10 നകം നല്കഡണമെന്ന് ദേവസ്വം ബോര്ഡ്വ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Read More

ആസ്തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ നല്ക‍ണം

മലപ്പുറം : ജില്ലാ ലേബര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മറ്റ് ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ 2015 ലെ ആസ്തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ ജൂണ്‍ 30 നകം കേരള ലോകായുക്ത, ലെജിസ്ലേറ്റീവ് കോംപ്ലക്‌സ്, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം, 695033 വിലാസത്തില്‍ സമര്പ്പി ക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സ്റ്റേറ്റ്‌മെന്റ് സമര്പ്പിാക്കേണ്ട നിര്ദികഷ്ട ഫോമുകള്‍ (എ.,ബി.,സി) ഹീസമ്യൗസമേസലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്.

Read More

ഗതാഗതം നിരോധിച്ചു

മലപ്പുറം : നൂറാടി പാലം അപ്രോച്ച് റോഡ് നിര്മ്മാ ണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്ച്ച് 30) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഭാഗികമായി മലപ്പുറം കോട്ടപ്പടി ജംങ്ഷന്‍ മുതല്‍ വടക്കേമണ്ണ ജംങ്ഷന്‍ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

Read More

എന്‍.ഐ.ഒ.എസ്‌ തിയറി പരീക്ഷകള്‍

28, March 2016 തിരുവനന്തപുരം : നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിങ്ങില്‍ (എന്‍.ഐ.ഒ.എസ്‌) സീനിയര്‍ സെക്കന്ററി, സെക്കന്ററി തിയറി പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച്‌ 29, 31 തീയതികള്‍ മുതല്‍ നിര്‍ദ്ദിഷ്‌ട പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച്‌ നടക്കും. പരീക്ഷ സമയം ഉച്ച കഴിഞ്ഞ്‌ 2.30 മുതല്‍ 5.30 വരെയായിരിക്കും. പരീക്ഷയ്‌ക്കുള്ള ഹാള്‍ടിക്കറ്റ്‌ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും തപാല്‍ മുഖേന അയച്ചിട്ടുണ്ട്‌. കൂടാതെ ഹാള്‍ടിക്കറ്റ്‌ എന്‍.ഐ.ഒ.എസിന്റെ ംംം.ിശീ.െമര.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌. കൂടുതല്‍ വിവരത്തിനായി rckochi@nios.ac.in എന്ന ഇമെയിലിലോ, 0484-2310032, […]

Read More

കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി മാറ്റിവച്ചു

28, March 2016 തിരുവനന്തപുരം : തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംങ്‌ ഓഫീസ്‌ കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ (ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകള്‍) യുവാക്കള്‍ക്കായി ഇടുക്കി ജില്ലയില്‍ 2016 മെയ്‌ മാസത്തില്‍ നടത്താനിരുന്ന റിക്രൂട്ട്‌മെന്റ്‌ റാലി നിയമസഭ തിരഞ്ഞെടുപ്പ്‌ കാരണം മാറ്റി വച്ചു. ഈ റിക്രൂട്ട്‌മെന്റ്‌ റാലി 2016നവംബര്‍ 03 മുതല്‍ 13 വരെ നടത്തുന്നതാണ്‌. ഓണ്‍ലൈന്‍ രജിസ്റ്റേര്‍ഷന്‍ 45 ദിവസം മുന്‍പു മാത്രമേ തുടങ്ങുകയുള്ളു. ഈ വര്‍ഷം ഇടുക്കി […]

Read More

2016 ലെ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി / നേവല്‍അക്കാദമി പരീക്ഷ (1)

നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയിലേയ്‌ക്കും, നേവല്‍ അക്കാദമിയിലേയ്‌ക്കുമുള്ള ഇക്കൊല്ലത്തെ ഒന്നാമത്തെ പരീക്ഷ യൂണിയന്‍ പബ്ലിക്ക്‌സര്‍വ്വീസ്‌ കമ്മീഷന്‍ (യു.പി.എസ്‌.സി) അടുത്ത മാസം 17ന്‌ (ഏപ്രില്‍ 17 ഞായറാഴ്‌ച) രാജ്യത്തെ 41 കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഇ-അഡ്‌മിറ്റ്‌കാര്‍ഡുകള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ http://www.upsc.gov.in ല്‍ ലഭ്യമാണ്‌. ഇവ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌വേണം ഉപയോഗിക്കാന്‍. അപേക്ഷകള്‍ തിരസ്‌ക്കരിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം സഹിതം ഇതിനകം തന്നെ ഇ-മെയില്‍ ആയി പരീക്ഷാര്‍ത്ഥിയ്‌ക്ക്‌ അയച്ച്‌കൊടുത്തിട്ടുണ്ട്‌. ഏതെങ്കിലും പരീക്ഷാര്‍ത്ഥിയ്‌ക്ക്‌ തന്റെ ഇ-അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നുവെങ്കില്‍ യു.പി.എസ്‌.സിയുടെ ഫെസിലിറ്റേഷഷന്‍ […]

Read More

തൊഴില്‍ രഹിത വേതനം

മലപ്പുറം : മലപ്പുറം നഗരസഭയിലെ തൊഴില്രേഹിത വേതനം മാര്ച്ച്അ 23,26,28 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്നു വരെ നഗരസഭാ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖകളുമായി നേരിട്ടെത്തി വേതനം കൈപറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Read More

മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതനം

മുതുവല്ലൂര്‍ : മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതന ഗുണഭോക്താക്കള്‍ക്കുള്ള 2015 ജൂലായ്‌ മാസം മുതല്‍ 2015 നവംബര്‍ മാസം വരെയുള്ള ആറു മാസത്തെ തൊഴില്‍ രഹിത വേതനം മാര്‍ച്ച് 21 ( തികള്‍ ) മാര്‍ച്ച് 22 ( ചൊവ്വ ) മാര്‍ച്ച് 23 ( ബുധന്‍ ) എന്നീ തിയ്യതികളില്‍ രാവിലെ 11 മുതല്‍ 3 മണി വരെ മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്താഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി ( Employment Card, […]

Read More

ഗതാഗതം നിരോധിച്ചു

മലപ്പുറം : എടശ്ശേരിക്കടവ് – കുറ്റൂളി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മാര്ച്ച് 18) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കുറ്റൂളി-പറക്കാട്-പൂവത്തിക്കണ്ടി റോഡിലൂടെയും എടശ്ശേരിക്കടവ് പാലം വഴിയും പോകണം.

Read More

പ്രചാരണ സാമഗ്രികളുടെ അച്ചടി : പ്രസുടമകള്‍ നിബന്ധന പാലിക്കണം

മലപ്പുറം : തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ പ്രിന്റിങ് സ്ഥാപനത്തിന്റെ പേര് വ്യക്തമായ വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. കൂടാതെ പ്രിന്റര്‍ പബ്‌ളിഷന്‍ എന്നിവരുടെ പേര്, വ്യക്തമായ വിലാസം തുടങ്ങിയവയും ഉണ്ടാകണം. 1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 127 എ(2) പ്രകാരം ഇലക്ഷന്‍ സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പബ്‌ളിഷറുടെ ഐഡന്റിറ്റി സംബന്ധിച്ച് ഡിക്‌ളറേഷന്‍ വ്യക്തിപരമായി അറിയുന്ന രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തി പ്രസ്സുടമ വാങ്ങി സൂക്ഷിക്കണം. ഓരോ ഇനവും പ്രിന്റ് ചെയ്ത് മൂന്ന് […]

Read More

ദാറുല്‍ ഹുദാ അവധിക്കാല ക്യാമ്പ്

ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സിന് കീഴില്‍ എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക്‌ കരിയര്‍ ജാലകം 2016 എന്ന പേരിലും ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ജൂനിയര്‍ സ്മാര്‍ട്ട് എന്ന പേരിലും സഹവാസ ക്യാമ്പുകള്‍ നടത്തുന്നു. ഗ്രൂപ്പ് ഡൈനാമിക്‌സ്, കരിയര്‍ മാനേജ്‌മെന്റ്, ഇസ്‌ലാമിക് പേഴ്‌സണാലിറ്റി, കരിയര്‍ ക്ലിനിക്, ബിഹാവിയര്‍ വര്‍ക്ക് ഷോപ്പ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, അഡോളസന്റ് കൗണ്‍സിലിംഗ്, ഇസ്‌ലാമിക വ്യക്തിത്വ വികസനം, നേതൃഗുണ വിപുലീകരണം, ഇസ്‌ലാമിക് പ്രാക്ടിക്കല്‍ സ്‌കൂള്‍ തുടങ്ങിയ ഫീച്ചേഴ്‌സ് […]

Read More

ജൈവവൈവിധ്യ ക്ലബ്ബ് കോഡിനേറ്റര്മാരരുടെ ശില്പ്പ ശാല

മലപ്പുറം : സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ്ര പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജൈവവൈവിധ്യ ക്ലബ്ബ് കോഡിനേറ്റര്മാ്ര്ക്കാ യി സംഘടിപ്പിക്കുന്ന ഏകദിന ശില്പ്പകശാല മാര്ച്ച്പ 18 ന് രാവിലെ 10 ന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലപ്പുറം ഗവ: കോളെജ് വൈസ് പ്രിന്സിഎപ്പാല്‍ ഡോ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ഡി.ഡി.ഇ. പി. സഫറുള്ള മുഖ്യാതിഥിയാകും. ഡോ. സന്ജ:യ്, ഡോ. ആനി മത്തായി, ഡോ. കിഷോര്‍ കുമാര്‍, ഡോ. എന്‍ സുരേഷ് ബാബു, ഡോ.എം രമേഷ്, […]

Read More

കേന്ദ്ര പോലീസ്‌ സേനകളിലേക്കുള്ള സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എഴുത്തുപരീക്ഷ മാര്‍ച്ച്‌ 20ന്‌

മാര്‍ച്ച്‌ 11, 2016 തിരുവനന്തപുരം :ഡെല്‍ഹി പോലീസിലേക്കുള്ള സബ്‌ ഇന്‍സ്‌പെക്ടര്‍, കേന്ദ സായുധ പൊലീസ്‌ സേന, സിഐഎസ്‌എഫിലെ അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ തെരഞ്ഞടുക്കാനുള്ള 2016 ലെ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എഴുത്തുപരീക്ഷ (പേപ്പര്‍-1) 2016 മാര്‍ച്ച്‌ 20ന്‌ ഞായറാഴ്‌ച രണ്ടു ഷിഫ്‌റ്റുകളിലായി നടക്കും. രാവിലത്തെ ഷിഫ്‌റ്റ്‌ 10 മണിമുതല്‍ 12 മണിവരെയും ഉച്ചക്ക്‌ ശേഷമുള്ള ഷിഫ്‌റ്റ്‌ രണ്ടു മണി മുതല്‍ നാലു മണി വരെയുമായിരിക്കും. മാര്‍ച്ച്‌ 20ന്‌ നടക്കുന്ന കര്‍ണാടക -കേരള മേഖലാ പരീക്ഷയ്‌ക്ക്‌ 15,863 […]

Read More

മഹാറാണ പ്രതാപിന്റെ 475-ാം ജന്മവാര്‍ഷികം: പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവും

മാര്‍ച്ച്‌ 03, 2016 ന്യൂഡല്‍ഹി : മഹാറാണ പ്രതാപിന്റെ 475-ാമത്‌ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയംആന്റ്‌ലൈബ്രറിയുംജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വ്വകലാശാലയുമായിചേര്‍ന്ന്‌പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവുംസംഘടിപ്പിക്കുന്നു. ജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാല കാമ്പസില്‍ നാളെയാണ്‌ സമ്മേളനം. കോട്ടയിലെ വര്‍ദ്ധമാന്‍ മഹാവീര്‍ഓപ്പണ്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍. ഖനശ്യംലാല്‍ദേവ്‌റ പ്രത്യേക പ്രഭാഷണം നടത്തും.

Read More

റബ്ബര്‍നടീലില്‍ പരിശീലനം

തിരുവനന്തപുരം : റബ്ബര്‍നടീലില്‍റബ്ബര്‍ബോര്‍ഡ്‌ പരിശീലനം നല്‍കുന്നു. നടീല്‍രീതികള്‍, പരിചരണം, പരിപാലനം, ഇടവിളക്കൃഷി, കളയെടുപ്പ്‌എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം 2016 മാര്‍ച്ച്‌ 09-ന്‌കോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍വെച്ചു നടക്കും. പരിശീലനഫീസ്‌ 400 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,്‌ ജാതിസര്‍ട്ടിഫിക്കറ്റ്‌ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്‌. കൂടാതെ, റബ്ബറുത്‌പാദകസംഘങ്ങളില്‍അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്‌ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 250 രൂപ അധികം നല്‍കണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍വെള്ളക്കടലാസില്‍തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ്‌ഡയറക്ടര്‍ (ട്രെയിനിങ്‌) എന്ന പേരില്‍കോട്ടയത്തുമാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റ്‌ആയോ, മണിയോര്‍ഡര്‍ആയോഡയറക്ടര്‍ (ട്രെയിനിങ്‌), റബ്ബര്‍ബോര്‍ഡ്‌ […]

Read More

ബി.എസ്‌.എന്‍.എല്‍ മൊബൈല്‍,വൈമാക്‌സ്‌പോസ്റ്റ്‌പെയ്‌ഡ്‌സര്‍വ്വീസുകള്‍വിഛേദിക്കുന്ന തീയതി

തിരുവനന്തപുരം : ബി.എസ്‌.എന്‍.എല്‍ മൊബൈലിന്റെയും വൈമാക്‌സിന്റെയുംസേവനം തുടര്‍ന്നുംലഭിക്കുന്നതിന്‌ ഈമാസത്തെ (03-02-2016) പോസ്റ്റ്‌പെയ്‌ഡ്‌ബില്ലുകള്‍ ഈ മാസം27നകംഅടയ്‌ക്കണമെന്ന്‌ബി.എസ്‌.എന്‍.എല്‍ മൊബൈല്‍സര്‍വ്വീസസ്‌കേരളസര്‍ക്കിള്‍ ജനറല്‍മാനേജര്‍ അറിയിച്ചു.

Read More

സുകന്യ സമൃദ്ധി അക്കൗണ്ട്‌: തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം : പെണ്‍കുട്ടികളുടെക്ഷേമമം മുന്‍നിര്‍ത്തി കേന്ദ്ര ഗവണ്‍മെന്റ്‌നടപ്പിലാക്കുന്ന സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ (എസ്‌.എസ്‌.എ) കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന തുകയെക്കുറിച്ച്‌ (മച്യുരിറ്റിവാല്യു) തെറ്റായ വിവരങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ടെന്ന്‌ നാഷണല്‍ സേവിങ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (എന്‍.എസ്‌.ഐ) റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു. എസ്‌.എസ്‌.എ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പ്രത്യേകമായി മച്യുരിറ്റിവാല്യുവൊന്നുംവാഗ്‌ദാനം ചെയ്യുന്നില്ല. അക്കൗണ്ടിലുള്ള തുകയുംകാലാവധിയും കണക്കാക്കിയാണ്‌കാലാവധിപൂര്‍ത്തിയാക്കിയ അക്കൗണ്ടുകള്‍ക്ക്‌ നല്‍കേണ്ടുന്ന തുക നിശ്ചയിക്കുക. പോസ്‌റ്റ്‌ഓഫീസുകളിലുംദേശസാത്‌കൃത, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ അംഗീകാരമുള്ള ശാഖകളിലുംസുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്‌. തുടക്കത്തില്‍ 1000 രൂപ അടച്ച്‌ ആരംഭിക്കാവുന്ന […]

Read More