അറിയിപ്പുകള്‍
ഉടമകളെ കാത്ത് 1460 റേഷൻ കാർഡുകൾ

04/03/2019

മലപ്പുറം:ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുവുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460
റേഷന്‍ കാര്‍ഡുകള്‍ ഉടമകള്‍ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ
ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ അതത് ഉടമകള്‍ ഒരാഴ്ചക്കുള്ളില്‍
ആധാര്‍ കാര്‍ഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍
അറിയിച്ചു. കൈപ്പറ്റാത്ത പക്ഷം ശേഷിക്കുന്ന കാര്‍ഡുകള്‍ റദ്ദു ചെയ്യും.
റദ്ദു ചെയ്ത കാര്‍ഡുകളുടെ ഉടമകള്‍ പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കിയാല്‍
റദ്ദ് ചെയ്ത കാര്‍ഡ ്പ്രിന്റ് ചെയ്യാന്‍ ചെലവായ തുക പിഴയായി ഈടാക്കും.

Share this post: