അറിയിപ്പുകള്‍
എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാർ സമരത്തിലേക്ക്, നാളെ മലപ്പുറത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷൻ

11/02/2020
മലപ്പുറം :എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാം തീരുമാനിച്ചതിനെതിരെ സ്കൂൾ മാനേജര്‍മാർ സമരത്തിലേക്ക്. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 ന് ഉ്ച്ചക്ക് 2.30 മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെപിഎം എസ് എ മലപ്പുറം ജില്ലാ കമ്മറ്റിയാണ് മാനേജര്‍മാരുടെ കണ്‍വെന്‍ഷൻ വിളിച്ചിട്ടുള്ളത്. അതേ സമയം തീരുമാനവുമായി മുന്നോട്ട് പോവാനാണ് സർക്കാർ തീരുമാനം. പതിനായിരത്തിലേറെ അധ്യാപകരെയാണ് ക്രമവിരുദ്ധമായി എയ്ഡഡ് സ്കൂളുകളിൽ നിയമിച്ചിട്ടുള്ളത് എന്നാണ് സർക്കാർ വാദം.

Share this post: