അറിയിപ്പുകള്‍
ഓഖി ചുഴലിക്കാറ്റ്; ജില്ലയില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുടങ്ങി.

01/12/2017

മലപ്പുറം; മലപ്പുറം ജില്ലയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സെല്‍ തുടങ്ങിയതായി ജില്ല മെഡിക്കില്‍ ഓഫിസര്‍ അറിയിച്ചു. നോഡല്‍ ഓഫസര്‍ ടി.എ.ക്യഷ്ണന്‍ യു.കെയാണ് അദ്ദേഹത്തിന്റെ നമ്പര്‍: 9447189068.
സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി റാപ്പിഡ് റസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കണം. അത്യാവശ്യ മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

 

Share this post: