അറിയിപ്പുകള്‍
കംപ്യൂട്ടര്‍ കോഴ്‌സ്‌ അപേക്ഷ ക്ഷണിച്ചു

23-Aug-2017
മലപ്പുറം:കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക്‌ ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പ്ലസ്റ്റു യോഗ്യതയുള്ളവര്‍ക്ക്‌ ഒരു വര്‍ഷത്തെ അഡ്വന്‍സഡ്‌ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ്‌ ട്രൈനിംഗ്‌, എസ്‌.എസ്‌.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക്‌ ആറ്‌ മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ., ഡിപ്ലോമ ഇന്‍ ഡി.റ്റി.പി., കമ്പ്യൂട്ടറൈസിഡ്‌ ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്‌, മൂന്ന്‌ മാസത്തെ കമ്പ്യൂട്ടറൈസിഡ്‌ അക്കൗണ്ടിംഗ്‌, ഡാറ്റാ എന്ററി ആന്റ്‌ കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്‌ട്രോണിക്‌ ഓഫീസ്‌ എന്നി കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം നല്‍കുന്നത്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌, മാനേജിംഗ്‌ ഡയറക്‌റ്റര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ കമ്പ്യൂട്ടര്‍ ട്രൈനിംഗ്‌ സെന്റര്‍, താണിക്കല്‍, കോഡൂര്‍ പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 0483 2868518.

Share this post: