അറിയിപ്പുകള്‍
കേരളത്തിൽ ഫെബ്രുവരി 23ന് ഹർത്താൽ

19/02/2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 ന് ഹര്‍ത്താൽ പ്രഖ്യാപിച്ച് ദലിത് സംയുക്ത സമിതി. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ. അഖിലേന്ത്യ ബന്ദിൻ്റെ ഭാഗമായാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദലിത് സംയുക്ത സമിതി അറിയിച്ചു. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്നുള്ള സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിര്‍മ്മാണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദലിത് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് 23 ന് അഖിലേന്ത്യ ബന്ദ് പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദലിത് സംയുക്ത സമിതി അറിയിച്ചു.

പാൽ, പത്രം, മെഡിക്കൽ ഷോപ്പ്, ആംബുലൻസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കി. ആദിവാസി ഗോത്ര സഭ, കെഡിപി, ഭീം ആര്‍മി, കെസിഎസ്, ഡിഎച്ച്ആര്‍എം, എകെസിഎച്ച്എംഎസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെപിഎംഎസ്, സാധുജന പരിപാലന സംഘം, എഎസ്4, എൻഡിഎൽഎഫ് എന്നീ സംഘടനകളാണ് സംയുക്തമായി ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Share this post: