അറിയിപ്പുകള്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍-എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു

21/02/2019

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു. കെ. മനോഹരകുമാര്‍ (ബാസ്‌ക്കറ്റ്‌ബോള്‍), കെ. അബ്ദുള്‍നാസര്‍
(ബാഡ്മിന്റണ്‍ ഷട്ടില്‍), പി.
ഋഷികേഷ്‌കുമാര്‍ (മൗണ്ടനീയറിങ് ) സി. സുരേഷ് (സൈക്കിളിങ്), കെ. വത്സല
(പവ്വര്‍ ലിഫ്റ്റിങ്) എന്നിവരെ യാണ് എതിരില്ലാതെ എക്‌സിക്യൂട്ടീവ്
കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാറിന്റെ അ ധ്യക്ഷതയില്‍ മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ
വാരണാധികാരിയായ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.പി. സുമേഷ്
തെരെഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. പുതിയ എക്‌സിക്യൂട്ടീവ്
കമ്മിറ്റി അംഗങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി. അനില്‍,
സെക്രട്ടറി എ .രാജുനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: