അറിയിപ്പുകള്‍
തീര്‍ത്ഥാടകര്‍ക്ക് മിനി പമ്പയില്‍ സൗകര്യമൊരുക്കല്‍ : മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും

02/11/2017

കുറ്റിപ്പുറം: മിനി പമ്പയില്‍ ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതിയില്‍ കുറ്റിപ്പുറം ആരാമം ഓഡിറ്റേറിയത്തില്‍ യോഗം ചേരും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

Share this post: