അറിയിപ്പുകള്‍
നെല്‍വയല്‍ ഡാറ്റാ ബാങ്ക്: തിരുത്തല്‍ വരുത്താന്‍ നവംബര്‍ 27 വരെ അവസരം

18/09/2017

മലപ്പുറം: ജില്ലയില്‍ നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ച തയ്യാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്ക് വിവരങ്ങളില്‍ തെറ്റുകള്‍ തിരുത്തുന്നതിന് നവംബര്‍ 27നകം കൃഷിഓഫീസര്‍ക്കു അപേക്ഷ നല്‍കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു . വെള്ളക്കടലാസില്‍ 100 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാമ്പ് പതിച്ച് പരാതിയുള്ള ഭൂമിയുടെ സര്‍വ്വെ നമ്പര്‍ , തണ്ടപ്പേര്‍ നമ്പര്‍ , വിസ്‌കൃതി, തരം , ഉടമസ്ഥാവകാശം എന്നീ വിവരങ്ങള്‍ , അതിന്‍മേല്‍ ആവശ്യപ്പെടുന്ന പരിഹാരം എന്നിവ വ്യക്തമാക്കിയ അപേക്ഷയാണ് കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടത് . ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുളള പരിശോധനവേണ്ടിവന്നാല്‍ അതിനുള്ള ഫീസ് അപേക്ഷകന്‍ അടക്കേണ്ടതാണ് .

 

Share this post: