Main News
പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷന്‍

19/09/2017

മലപ്പുറം: സ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ പി.വി.ശാസ്ത പ്രസാദ്, പി.വി.പാര്‍വ്വതി എന്നിവരും കെ.മൊയ്തീന്‍കുട്ടി, ഇ. സന്തോഷ്‌കുമാര്‍, ടി. ശ്രീധരന്‍, കെ.ടി. നിസാര്‍ബാബു സംസാരിച്ചു.
സപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. തുടര്‍വിദ്യാകേന്ദ്രങ്ങളിലാണ് അപേക്ഷ സ്വീകരിക്കുക. മറ്റ് ഭാഷയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മലയാള ഭാഷയില്‍ പ്രാവീണ്യം നേടുതിന് സഹായകമായ കോഴ്‌സാണ് പച്ചമലയാളം.

 

Share this post: