പട്ടികജാതി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%A8/">
Twitter

പട്ടികജാതി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

1/27/10/2016
മലപ്പുറം: ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള പരപ്പനങ്ങാടി നഗരസഭ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്, മഞ്ചേരി നഗരസഭാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ഓരോ പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നുമിടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ്ടു വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ പ്രൊമോട്ടര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ ചുമതല വഹിക്കേണ്ടതിനാല്‍ ഇവരുടെ കുറഞ്ഞ യോഗ്യത ബിരുദമാണ്. ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. നിയമനം പരമാവധി ഒരു വര്‍ഷത്തേക്കാണ്. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2734901.

 

Share this post:

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

ശുദ്ധമായ പാലുല്പാദന പരിശീലനം

ആറ്റ്‌ല ട്രക്കിങ്

തീര്‍ത്ഥാടകര്‍ക്ക് മിനി പമ്പയില്‍ സൗകര്യമൊരുക്കല്‍ : മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും