ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് ബാങ്ക് ലോണ്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D/">
Twitter

ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് ബാങ്ക് ലോണ്‍

19/09/2017

മലപ്പുറം: സ്വയം തൊഴില്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കും.
20,000 രൂപയുടെ ലോണിന് മൊത്തം തുകയുടെ 50 ശതമാനം (പരമാവധി 5000 രൂപ), സബ്‌സിഡിയായും 20,001 മുതല്‍ 50,000 രൂപ വരെ ലോണിന് 30 ശതമാനം സബ്‌സിഡിയായും 50,001 മുതല്‍ 1,00,000 രൂപവരെ ലോണിന് 25 ശതമാനം (കുറഞ്ഞത് 15,000 രൂപ) സബ്‌സിഡിയായും ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ലോണിന് 20 ശതമാനം (പരമാവധി ഒരു ലക്ഷം രൂപവരെ) സബ്‌സിഡിയായും നല്‍കും.
അപേക്ഷകനാവശ്യപ്പെടുന്ന സര്‍വീസ് ഏരിയാ ബാങ്കിലേക്ക് അപേക്ഷകള്‍ ശുപാര്‍ശ ചെയ്യും. പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം 40 ശതമാനം മുകളില്‍ അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, (ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തത്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കണം.
അപേക്ഷാ ഫോറം കോര്‍പ്പറേഷനിലും www.hpwc.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0471 2347768

 

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു