അറിയിപ്പുകള്‍
ഭൂമി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നു

07/09/2017

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ വില്ലേജുകളിലെ ഭൂമി കൈവശക്കാരുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് കൈവശക്കാര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഒക്‌ടോബര്‍ 31നകം വില്ലേജ് ഓഫീസുകളിലോ ക്യാമ്പുകളിലോ നല്‍കണം. ഒക്‌ടോബര്‍ 31ന് ശേഷം നികുതി അടക്കുന്നതിനും ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഡിജിറ്റൈസേഷന്‍ നിര്‍ബന്ധമായും ചെയ്യണം. ജന്മാവകാശമുള്ള ഭൂമിയുടെ വിവരങ്ങളാണ് ഇപ്പോള്‍ ഡിജിറ്റൈസ് ചെയ്യുന്നത്. കാണം, പാട്ടം ഭൂമികള്‍ പിന്നീട് ഡിജിറ്റൈസ് ചെയ്യും. കരം അടച്ച രശീത്, ആധാരത്തിന്റെ പകര്‍പ്പ് എന്നിവ ഫോറത്തോടൊപ്പം നല്‍കണമെന്ന്് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

 

Share this post: