അറിയിപ്പുകള്‍
മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് നാലിന്

25/10/2017

മലപ്പുറം: സംസ്ഥാനത്തെ റബര്‍ ഉല്പന്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ നാലിന് ഉച്ചയ്ക്ക് 12-ന് കോഴിക്കോട് ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കെഎസ്എസ്‌ഐഎയുടെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

 

Share this post: