അറിയിപ്പുകള്‍
മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

14/11/2017
മലപ്പുറം: പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ നടത്തുന്നതിന് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരുടെയും കായികക്ഷമതയുള്ള അറ്റന്റന്റ്മാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 17ന് രാവിലെ 10.30ന് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

Share this post: