അറിയിപ്പുകള്‍
വര്‍ധചുഴലിക്കാറ്റ്‌തിങ്കളാഴ്‌ചയോടെ ആന്ധ്ര തീരംകടക്കും

09-Dec-2016

ന്യൂഡല്‍ഹി : ബംഗാള്‍ഉള്‍ക്കടലില്‍രൂപംകൊണ്ട പുതിയചുഴലിക്കാറ്റായവര്‍ധ നാല്‌ദിവസത്തിനുള്ളില്‍ ആന്ധ്ര തീരംകടക്കും. ചുഴലിക്കാറ്റ്‌ഇപ്പോള്‍വിശാഖപട്ടണത്ത്‌ നിന്ന്‌ 990 കിലോമീറ്റര്‍തെക്ക്‌കിഴക്കായി നിലകൊള്ളുകയാണ്‌. അടുത്ത 12 മണിക്കൂര്‍കൊണ്ട്‌ കാറ്റ്‌ കൂടുതല്‍ ശക്തി പ്രാപിച്ച്‌തിങ്കളാഴ്‌ച (2016 ഡിസംബര്‍ 12) വൈകിട്ടോടെ നെല്ലൂരിനും കാക്കിനാടയ്‌ക്കുമിടയില്‍ ആന്ധ്ര തീരം കടക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇതിന്റെ ഫലമായി ഞായറാഴ്‌ച വൈകിട്ട്‌ മുതല്‍ ആന്ധ്ര തീരത്ത്‌ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സമീപത്തെ കടലിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ട്‌. ആന്ധ്ര തീരത്ത്‌ നിന്ന്‌ നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Share this post: