അറിയിപ്പുകള്‍
വലിയഭൂമിയും കുട്ടിക്കൂട്ടവും പരിസ്ഥിതി പഠനക്യാമ്പ്

11/09/2017

കണ്ണൂര്‍: പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി പ്രകൃതി പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30,ഒക്ടോബര്‍ 1 തിയ്യതികളിലായി കണ്ണൂര്‍ജില്ലയിലെ മാടായിപ്പാറയില്‍വെച്ച് ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ് എന്ന പരിസ്ഥിതികൂട്ടായ്മയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ യാത്രകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നവരാണ് ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: : +918050725190 , +918088120956 , +917012981992
www.letsgoforacamp.com/upcoming

Share this post: