അറിയിപ്പുകള്‍
വേനൽ മഴ; ജില്ലയിൽ നാളെ യെല്ലോ അലർട്ട്

23/04/2020
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 23 കോട്ടയം, ഇടുക്കി ജില്ലകളിലും ഏപ്രില്‍ 24 മലപ്പുറം,വയനാട് ജില്ലകളിലും ഏപ്രില്‍ 25 ഇടുക്കി ജില്ലയിലും ഏപ്രില്‍ 26 ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27 കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Share this post: