സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് അപേക്ഷ നവംബര്‍ 10 വരെ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B8%E0%B4%AE%E0%B4%97%E0%B5%8D%E0%B4%B0-%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF-%E0%B4%87%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B7%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E2%80%8D-8/">
Twitter

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് അപേക്ഷ നവംബര്‍ 10 വരെ

30/10/2017

മലപ്പുറം:കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്കും മുന്‍വര്‍ഷങ്ങളില്‍ പുതുക്കാന്‍ വിട്ടുപോയവര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന് നവംബര്‍ 10 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീയുടെ കീഴിലുള്ള ഉന്നതി കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. 2018 മാര്‍ച്ച് വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശം ഉള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.
മഞ്ഞനിറം (എഎവൈ), പിങ്ക് (മുന്‍ഗണന) വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡ് ഉള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷ നല്‍കാം. എന്നാല്‍ വെള്ള അല്ലെങ്കില്‍ നീലനിറത്തില്‍ റേഷന്‍ കാര്‍ഡ് ഉള്ള കുടുംബങ്ങളിലെ ഒരംഗം താഴെപറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ ഉണ്ടെങ്കില്‍ പ്രസ്തുത കുടുംബങ്ങള്‍ക്കും അപേക്ഷ നല്‍കാം. വരുമാനനിബന്ധനകളില്ല .
1000 രൂപയോ അതിനുതാഴെയോ പെന്‍ഷന്‍ ലഭിക്കുന്ന ഇ.പി.എഫ് പെഷന്‍കാര്‍, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇ.എസ്.ഐ ആനുകൂല്യം ഇപ്പോള്‍ ലഭിക്കാത്ത കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടു വേലക്കാര്‍, ബീഡിതൊഴിലാളികള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും തൊഴില്‍ ചെയ്തിട്ടുള്ളവര്‍, ആക്രിപാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ക്വാറി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍, മത്സ്യതൊഴിലാളി കുടുംബങ്ങള്‍, ആഭരണ തൊഴിലാളികള്‍.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കയര്‍, കൈത്തറി, തയ്യല്‍, ഈറ്റ, പനംബ്, കാട്ടുവള്ളി, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയിലെ മെമ്പര്‍മാര്‍/പെന്‍ഷന്‍കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍.
അലക്ക്, ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ ക്ഷേമ പദ്ധതികള്‍, കൈതൊഴിലാളി, വിദഗ്ദ തൊഴിലാളി ക്ഷേമപദ്ധതി എന്നിവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പെന്‍ഷന്‍കാര്‍.
കശുവണ്ടി തൊഴിലാളി, കള്ള് ചെത്ത്‌തൊഴിലാളി, നിര്‍മാണതൊഴിലാളി, അബ്കാരി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍കാര്‍.
ആശ്രയ കുടുംബങ്ങള്‍, അംഗന്‍വാടി തൊഴിലാളികള്‍, സഹായികള്‍, എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍, ഷോപ്‌സ് ആന്‍ഡ്‌കൊമെഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌റ് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍/ സ്വയംതൊഴില്‍ ചെയ്യുന്നവര്‍, ആശപ്രവര്‍ത്തകര്‍, കേരള ഓട്ടോമൊബൈല്‍ ക്ഷേമപദ്ധതിയിലെ അംഗങ്ങള്‍, കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, വികലാംഗര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍, 2008 ലെ അണ്‍ഓര്‍ഗനൈസഡ് ഡ്രിട്ടയെര്‍ വര്‍ക്കേഴ്‌സ് ഫണ്ട്പദ്ധതി പ്രകാരം പെന്‍ഷന്‍ പറ്റുന്നവര്‍ , വിധവാ പെന്‍ഷന്‍ അല്ലെങ്കില്‍ വാര്‍ധക്യപെന്‍ഷന്‍ വാങ്ങുന്നവര്‍, എച്.ഐ.വി അണുബാധിതര്‍ , അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷനല്‍കാം .

 

Share this post:

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

ശുദ്ധമായ പാലുല്പാദന പരിശീലനം

ആറ്റ്‌ല ട്രക്കിങ്

തീര്‍ത്ഥാടകര്‍ക്ക് മിനി പമ്പയില്‍ സൗകര്യമൊരുക്കല്‍ : മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും