അറിയിപ്പുകള്‍
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

15/11/2017
മലപ്പുറം; സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് നവംബര്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീയുടെ കീഴിലുള്ള ഉന്നതി കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. 2018 മാര്‍ച്ച് വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. മഞ്ഞനിറം(എഎവൈ), പിങ്ക്(മുന്‍ഗണന) വിഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷനല്‍കാം. പദ്ധതി പ്രകാരം 30000 രൂപയുടെ സൗജന്യ ചികിത്സയും , അറുപതു വയസ് കഴിഞ്ഞ വര്‍ക്ക് 30000 രൂപയുടെ അധിക ചികിത്സയും മാരകരോഗങ്ങള്‍ക്ക് 70000 രൂപയുടെ അധിക ചികിത്സയും എല്ലാ വര്‍ഷവും ലഭിക്കും .

Share this post: