അറിയിപ്പുകള്‍
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

മലപ്പുറം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്‌നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, റിക്രൂട്ടിങ് ഓഫീസര്‍, അഡൈ്വസര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഓഫീസ്സ്റ്റാഫ്, മെക്കാനിക്ക്, ടെലികാളര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ29 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ, ഐ.ടി.ഐ (മെക്കാനിക്ക്), ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ഡിഫാം, ഡിഗ്രി യോഗ്യത യുള്ളവക്ക് പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രെജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു .ഫോണ്‍ : 04832 734 737

Share this post: