അറിയിപ്പുകള്‍
സൗജന്യ പരിശീലനം

08-Aug-2017
കൊണ്ടോട്ടി: എംപ്ലോയ്‌മെന്റ് ഇന്‍ ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ബ്യൂറോയുടെയും തിരൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ മേഖലകളിലെ വിവിധ തൊഴിലവസരങ്ങള്‍ക്ക് വേണ്ടി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതീ-യുവാക്കള്‍ക്ക് 25 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരൂര്‍, പൊന്നാനി, കുറ്റിപ്പുറം, തിരൂരങ്ങാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 10വരെ തിരൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കാം. 60 പേരേയാണ് തെരഞ്ഞെടുക്കുക.

Share this post: