ടാറ്റാ സിക്ക ഇനി ടാറ്റാ  ടിയാഗോ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B/%E0%B4%9F%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE-%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95-%E0%B4%87%E0%B4%A8%E0%B4%BF-%E0%B4%9F%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE-%E0%B4%9F/">
Twitter

ടാറ്റാ സിക്ക ഇനി ടാറ്റാ ടിയാഗോ

tiagoന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റാ അവതരിപ്പിച്ച കാറായിരുന്നു ടാറ്റാ സിക്ക. അപ്പോളേക്കും സിക്ക വൈറസ് ലോകത്തിന്‍റെ പല ഭാഗത്തും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ടാറ്റാ തങ്ങളുടെ പുതിയ കാറിന്‍റെ പേര് മാറ്റാന്‍ തന്നെ തീരുമാനിച്ചു. സിപ്പി, കാര്‍ എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായ സിക്ക ഇപ്പോള്‍ പേരു മാറ്റി ടിയാഗോ എന്ന പേരിലാണ് ടാറ്റാ അവതരിപ്പിച്ചിരിക്കുന്നത്.

ടാറ്റായുടെ പുതിയ ഡിസൈന്‍ തീം ആയ ഇമ്പാക്റ്റ്‌ ഡിസൈന്‍ ആണ് ടിയാഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റായുടെ ഇതുവരെ കണ്ട കാറുകളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ടിയാഗോയുടെ വരവ്. ഒറ്റ നോട്ടത്തില്‍ തന്നെ എലിഗന്‍റ് -സ്പോര്‍ടി ലുക്ക്‌ നല്‍കാന്‍ ടാറ്റാക്ക് കഴിഞ്ഞു എന്ന് തന്നെ പറയാം. വളരെ ഷാര്‍പ് ആയ ന്യൂ ജെനരെഷന്‍ ഡിസൈന്‍ ടിയാഗോയെ മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. സ്മോക്ക്‌ഡ് ലെന്‍സോടു കൂടിയ 3 ഡയമെന്‍ഷനല്‍ ഹെഡ് ലാമ്പും പുത്തന്‍ ഗ്രില്ലും വാഹനത്തിനു കാഴചയില്‍ നല്ല ഗാംഭീര്യം നല്‍കുന്നു.

ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ ആണ് ടാറ്റാ ടിയഗോയില്‍ ഒരുക്കിയിരിക്കുന്നത്. സീറ്റുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്ക് വാഹനത്തിനു പ്രീമിയം ലുക്ക്‌ ആന്‍ഡ്‌ ഫീല്‍ ആണ് നല്‍കുന്നത്. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാവുന്നതാണ്. ഹര്‍മാന്‍റെ കണക്റ്റ്നെക്സ്റ്റ് ഇന്‍ഫോടെയന്‍മെന്‍റ് സിസ്റ്റം ആണ് ടിയഗോയില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം വളരെ സ്പോര്‍ട്ടി ആയ ഒരു ഇന്സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ ആണ് ഈ വാഹനത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി സ്റ്റോരേജ് സ്പേസുകള്‍ ടിയാഗോയില്‍ ഒരുക്കിയിരിക്കുന്നത് കാണാം. 1.2 ലിറ്റര്‍ റൊട്രോണ്‍ പെട്രോള്‍ എഞ്ചിനിലും 1.05 ലിറ്റര്‍ റൊവൊടോര്‍ക്ക് ഡീസല്‍ എഞ്ചിനിലും ടിയാഗോ ലഭ്യമാണ്. ഈ സെഗ്മെന്റില്‍ മള്‍ട്ടി ഡ്രൈവ് ഫസിലിറ്റി നല്‍കിയതും ഈ വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പെട്രോള്‍ എഞ്ചിന്‍ കരുത്തു 85 PS @ 6000 RPM , 114 Nm @ 3500 RPM ടോര്‍ക്കും ഉം ഡീസല്‍ എഞ്ചിന്‍ 70 PS @ 4000 RPM, 140 Nm @ 1800-3000 RPM ടോര്‍ക്കും നല്‍കുന്നു. ഡുവല്‍ പാത്ത് സസ്പെന്‍ഷന്‍ വാഹനത്തിന്‍റെ ഹാന്‍ഡ്‌ലിംഗ് കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുവായ ഒരു ഡ്രൈവിംഗ് എക്സ്പീരിയന്‍സ് നല്‍കുന്നു. ഗിയര്‍ ഷിഫ്റ്റ്‌ റെക്കമെന്‍റെഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യ ടാറ്റാ ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു. ഇത് വളരെ സ്മൂതതായ ഒരു ഡ്രൈവിംഗ് സുഖം നല്‍കുന്നു.

പ്രയോഗികതക്ക് കൂടുതല്‍ പ്രാധാന്യം ടാറ്റാ ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതിന്‍റെ ഉത്തമ ഉദാഹരണമാണ് ടാറ്റാ ടിയാഗോയില്‍ ഒരുക്കിയിരിക്കുന്ന 22 ഓളം വരുന്ന സ്റ്റോറേജ് സ്പേസുകള്‍. കൂടാതെ എ.സി. വെന്റുകള്‍ വളരെ കൃത്യതയോടെ അലൈന്‍ ചെയ്തതിനാല്‍ എല്ലാ യാത്രക്കാര്‍ക്കും തണുപ്പ് ഒരു പോലെ ലഭിക്കുന്നു.

Share this post:

സൈക്കിള്‍ ക്ലബ്ബ് രൂപീകരണംസൈക്കിള്‍ ക്ലബ്ബ് രൂപീകരണം

മാരുതിയുടെ വിറ്റാരാ ബ്രസ്സ

ടാറ്റാ സിക്ക ഇനി ടാറ്റാ ടിയാഗോ