മാരുതിയുടെ വിറ്റാരാ ബ്രസ്സ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B/%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B0%E0%B4%BE-%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B8/">
Twitter

മാരുതിയുടെ വിറ്റാരാ ബ്രസ്സ

maruti-brezzaമാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ കോമ്പാക്റ്റ് എസ്.യു.വി. വിപണിയിലെത്തിച്ചു. ഇന്നത്തെ ഇന്ത്യന്‍ വിപണിയില്‍ വളരെ പെട്ടെന്ന് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സെഗ്മെന്‍റ് ആണല്ലോ കോമ്പാക്റ്റ് എസ്.യു.വി.
ബ്രെസ്സയുടെ വരവോടെ ഈ സെഗ്മെന്റില്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം നേടിയെടുക്കാന്‍ കഴിയുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍. ഡീസല്‍ വേര്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.3 ലിറ്റര്‍ എന്‍ജിനാണ് ബ്രെസ്സയ്ക്ക് കരുത്തുപകരുന്നത്. ലിറ്ററിന് 24.3 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി ഉറപ്പു നല്‍കുന്നത്. എക്സ്റ്റീരിയറില്‍ ഡുവല്‍ കളര്‍ ആണ് മാരുതി ബ്രസ്സക്ക് നല്‍കിയിരിക്കുന്നത്. ബുള്‍ ഹോണ്‍ എല്‍.ഇ.ഡിയോട് കൂടിയ പ്രോജക്റ്റര്‍ ഹെഡ് ലാമ്പ് വാഹനത്തിനു മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ഒരു മസ്കുലാര്‍ ലുക്ക്‌ നല്‍കുന്നുണ്ട്. 7,27,000 രൂപ മുതല്‍ 9,85,000 രൂപ വരെയാണ് ബ്രസ്സയുടെ കേരളത്തിലെ എക്സ്-ഷോറൂം വില.

വളരെ വിശാലവും, മസ്കുലറുമായ ഉള്‍ വശമാണ് ബ്രസ്സയുടെത്. ഓരോ മൂഡിനും അനുസരിച്ച് കളറുകള്‍ മാറ്റാവുന്ന ഇന്‍ സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ ആണ് ബ്രസ്സയുടെ മറ്റൊരു പ്രത്യേകത. സ്വിഫ്ററ്റിലെതിനു സമാനമായ സ്റ്റിയറിംഗ് വീല്‍ ആണ് ബ്രസ്സക്കും മാരുതി നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ സപ്പോര്‍ട്ടോടുകൂടിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം ആണ് ബ്രസ്സയില്‍. സെന്‍സറോടു കൂടിയ പാര്‍ക്കിംഗ് കേമറ , റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, ക്രൂസ് കണ്ട്രോള്‍, എന്നിവയെല്ലാം മാരുതി ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു.

Share this post:

സൈക്കിള്‍ ക്ലബ്ബ് രൂപീകരണംസൈക്കിള്‍ ക്ലബ്ബ് രൂപീകരണം

മാരുതിയുടെ വിറ്റാരാ ബ്രസ്സ

ടാറ്റാ സിക്ക ഇനി ടാറ്റാ ടിയാഗോ