കേരളം
അന്തരിച്ച മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍നായരെ മന്ത്രി തോമസ് ഐസക് അനുസ്മരിക്കുന്നു

29/11/2107

അന്തരിച്ച മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍നായരെ മന്ത്രി തോമസ് ഐസക് അനുസ്മരിക്കുന്നു
സഖാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു കൈകാര്യം ചെയ്ത കാലത്താണ് കേരളത്തില്‍ ന്യായവില ഷാപ്പുകള്‍ ആരംഭിച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിലുള്ള മാതൃകാപരമായ ഒരിടപെടലായിരുന്നു അത്. ഇക്കാര്യത്തില്‍ സഖാവ് ചന്ദ്രശേഖരന്‍ നായരുടെ വ്യക്തിപരമായ മുന്‍കൈ എടുത്തു പറയേണ്ടതു തന്നെയാണ്. കൃത്യവും ശക്തവുമായ ഇടപെടലുകള്‍ വഴി സിവില്‍ സപ്ലൈസ് വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയുമായിരുന്നു അദ്ദേഹം.
മറ്റുള്ളവരോടുള്ള പെരുമാറ്റം ഹൃദ്യവും സമഭാവേനെയുള്ളതുമായിരിക്കണമെന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അവസാനം വരെയും അദ്ദേഹം അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. എതി!രഭിപ്രായങ്ങളും നിലപാടുകളും ഏറ്റവും മാന്യമായി പ്രകടിപ്പിക്കണമെന്ന വാശി അദ്ദേഹം ജീവിതത്തിലുടനീളം മുറുകെപ്പിടിച്ചു. സൗമ്യമധുരമായ പെരുമാറ്റശൈലിയിലൂടെ എതിരാളികളുടെപോലും ആദരവു പിടിച്ചടക്കിയ ഒരു സഖാവാണ് നമ്മെ വിട്ടുപോയത്.
സഖാവ് ചന്ദ്രശേഖരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പാര്‍ടിയ്ക്കും സഖാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കു ചേരുന്നു.

Share this post: