കേരളം
അപ്‌നാഘര്‍ ജനുവരിയില്‍ തെഴിലാളികള്‍ക്ക് കൈമാറും

12/11/2017
പാലക്കാട്: രാജ്യത്തിന് മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച പാര്‍പ്പിട സമുച്ചയം അപ്‌നാഘര്‍ ജനുവരിയില്‍ തൊഴിലാളികള്‍ക്ക് കൈമാറും. ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു കോടി രൂപ വകയിരുത്തി തൊഴില്‍ വകുപ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ 610 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 44000 ചതുരശ്ര അടി വിസ്തീര്‍ണ്ണര്‍മുള്ള കെട്ടിടത്തില്‍ 44 മുറികളാണ് ഉള്ളത്. ഇതില്‍ 3 മുറികള്‍ ഓഫീസ് ആവശ്യത്തിനും ബാക്കിയുള്ളവ തൊഴിലാളികള്‍ക്ക് താമസിക്കാനുമുള്ളതാണ്. ഒരു മുറയില്‍ 10 പേര്‍ക്ക് താമസിക്കാം. മന്ത്രി ടി പി രാമകൃഷ്ണന്‍ കെട്ടിടം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും എന്ന് മന്ത്രി പറഞ്ഞു.

Share this post: