education
ആയിരത്തിലതികം സ്കൂളുകൾക്ക് പുട്ട് വീഴും; അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ച് പൂട്ടാൻ നോട്ടീസ് നൽകി

23/03/2010

തിരുവനന്തപുരം: അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 1585 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചും ബാലവകാശ കമ്മീഷന്‍ ഉത്തരവനുസരിച്ചുമാണ് നോട്ടീസ് നല്‍കിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അംഗീകാരം നേടിയെടുക്കാന്‍ സ്‌കൂളുകള്‍ക്ക് രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന 157 അൺഎയ്ഡഡ് സ്കുളുകൾ അടച്ച് പൂട്ടാൻ പൊതു വിദ്യാഭാസ ഡയറക്ടർ നിർദേശം നൽകി. കേന്ദ്ര വിദ്യാഭാസ അവകാശ നിയമപ്രകാരം വിദ്യാർത്ഥികളുടെ അവകാശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്കുളുകളാണ് ജൂൺ ഒന്ന്മുതൽ നിർത്തലാവുന്നത്. ഇത് കാണിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അതത് സ്കൂൾ മാനേജ്മെന്റിന് ഉത്തരവ് കൈമാറി. ആദ്യഗട്ടത്തിൽ കണ്ടെത്തിയ സ്കൂളുകൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. പരിശോധന നടന്ന് വരികയാണ്.

Share this post: