കേരളം
ഇ.ടി മുഹമ്മദ് ബഷീർ;പൊന്നാനിയിൽ മൂന്നാം ഊഴം

10/03/2019

ഇ.ടി. മൂസ്സക്കുട്ടി മാസ്റ്ററുടെയും കട്ടയാട്ട് ഫാത്തിമയുടെ മകനായി 7-1- 1946 ന് ജനിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ ദീർഘകാലത്തെ രാഷ്ടീയ അനുഭവവുമായാണ് മൂന്നാമതും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത്. എംഎസ്എഫ്. പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇ.ടി, മാവൂര്‍ എസ്.ടി.യു സ്ഥാപിക്കപ്പെട്ടപ്പോൾ മുതല്‍ അതി ജനറല്‍ സിക്രട്ടറിയായി. മുസ്‌ലിംയൂത്ത് ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ രണ്ടാമത്തെ മുസീംയൂത്ത് ലീഗ് ശാഖ മാവൂരില്‍ സ്ഥാപിക്കുന്നത്. ഹൈസ്‌ക്കൂള്‍ പഠനകാലം തൊട്ട് മുസ്‌ലിംലീഗ് സ്റ്റേജില്‍ സ്ഥിരം പ്രാസംഗികനാണ് ഇ.ടി മുഹമ്മദ് ബഷീർ.

1962 മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ബാഫഖി തങ്ങള്‍ ഇ.ടിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും വയസ്സ് തികയാത്തതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല. 1977 തിരുവമ്പാടിയില്‍ മത്സരിച്ചു പരാജയപ്പെട്ടു. 1983 പെരിങ്ങളം മണ്ഡലത്തില്‍ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യ വിജയം. തുടർന്ന് 1991 മുതൽ തിരൂരില്‍ നിന്നും തുടർച്ചയായി എംഎൽഎ ആയി, ഇക്കാലയളവി കേരളത്തിന്റെ വിദ്യാഭാസ മന്ത്രിയായും അദ്ധേഹം മികച്ച പ്രവർത്തനങ്ങൾ നടത്തി. എന്നാൽ 2006 ൽ സി.പി.ഐ.എം ലെ പി.പി അബ്ദുള്ള കുട്ടിയോട് തിരൂരിൽ ഇ.ടി പരാജയം ഏറ്റ് വാങ്ങി. തുടർന്ന് 2009 പൊന്നാനി പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം ആവർത്തിക്കാനായി.

മുന്‍ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കട്ടയാട്ട് റുക്കിയയാണ് ഭാര്യ, ഇ.ടി. ഫിറോസ് (ബിസിനസ്സ്),
ഇ. ടി. ശുഹൈബ് (ബിസിനസ്സ്), സമീന നജീബ്, ഇ.ടി. മുനീബ്(ബിസിനസ്സ്), എന്നിവർ മക്കളാണ്.

Share this post: