Top News
ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി

09/03/2019

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി ഇ.ടി മുഹമ്മദ് ബഷീറിനെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സമിതിയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. മൂന്നാം തവണയാണ് മണ്ഡലത്തിൽ ഇ.ടി മുഹമ്മദ് ബഷീർ സ്ഥാനാർത്ഥിയാക്കുന്നത്.

Share this post: