കേരളം
ഓണത്തിന് 3500 സഹകരണ ചന്തകൾ

03/08/2018

കുതിച്ചുയരുന്ന അവശ്യസാധനവില പിടിച്ച് നിർത്താൻ 3500 ഓണചന്തകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ജൂലൈ 14 മുതൽ 24 വരെയാണ് കൺസ്യൂമർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ചന്തകൾ പ്രവർത്തിക്കുക.

തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങൾ കുറഞ്ഞ വിലയിൽ നിശ്ചിത അളവിൽ ചന്തകളിൽ ലഭ്യമാവും. സബ്സിഡി നിരക്കിലുള്ള ജയ അരി, കുറുവ അരി, കുത്തരി,പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ,കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവയും ചന്തകളിൽ ലഭിക്കും. കൂടാതെ ബക്രീദ് ഉത്സവകാലത്ത് ആവിശ്യമായി വരുന്ന 13 ഇനങ്ങളും ചന്തകളിലുണ്ടാവും

Share this post: