Exclusive News
കാലാവസ്ഥ ചതിച്ചു, എ കെ ആന്റണി ആശുപത്രിയിലായി; പടയൊരുക്കത്തിന്റെ സമാപനം മാറ്റിവെച്ചു

30/11/2017

തിരുവനന്തപുരം: കാലാവസ്ഥ പ്രതികൂലമായതിനായും, മുതിർന്ന നേതാവ് എ കെ ആന്റണി കുളിമുറിയിൽ തെന്നി വീണ് ആശുപത്രിയിലായതിനാലും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം മാറ്റിവെച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തു ശംഖുമുഖത്താണ് പടയൊരുക്കത്തിന്‍റെ സമാപനസമ്മേളനം നിശ്ചയിച്ചിരുന്നത്. തലസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് സമാപനസമ്മേളനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

Share this post: