കേരളം
ഗോവയിലും പാര്‍വ്വതി തന്നെ മികച്ചനടി

28/11/2017
പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി പാര്‍വ്വതിയെ തെരഞ്ഞടുത്തു. ടേക്ക് ഓഫ് എന്ന മലയാള സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. മേളയുടെ ചരിത്രത്തില്‍ തന്നെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ നടിയായ് പാര്‍വതി തെരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും നേട്ടം കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായും പാര്‍വ്വതി പറഞ്ഞു. മേളയുടെ മത്സര വിഭാഗത്തിലും ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക മലയാള സിനിമയാണ് ടേക് ഓഫ്. ടേക്ക് ഓഫിന് പ്രത്യേകജൂറി പരാമര്‍ശവും ലഭിച്ചു. മഹേഷ് നാരായണനാണ് ടേക്ക് ഓഫിന്റെ സംവിധായകന്‍.

Share this post: