Main News
ചൂട് ഇനിയും കൂടും, ജലനിരപ്പ് താഴും വയലുകൾ മണ്ണിട്ട് നികത്തി കേരളം ഏങ്ങോട്ട്?

ജലനിരപ്പ് കുറയുന്നതിന് മഴയെ പഴിച്ചിട്ട് കാര്യമില്ല; നെൽപ്പാടങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ കേരളം വറ്റി വരളും

14/03/2018
കേരളത്തിൽ നെൽപ്പാടങ്ങൾ ഇല്ലാതാകുന്നത് ജലനിരപ്പ് വലിയ തോതിൽ കുറയുന്നതിനും ചൂട് കൂടുന്നതിനും കാരണമാകുന്നെന്ന് പഠനങ്ങൾ പറയുന്നു. കേരള കാർഷിക സർവ്വകലാശാല ഗവേഷണവിഭാഗം നടത്തിയ പഠനത്തിലാണ് വയൽ കുറയുംന്തോറും ഭൂഗർഭ ജലം വൻതോതിൽ കുറയുന്നതിനും ചൂട് കൂടുന്നതിനും കാരണമാകുന്നതായി കണ്ടെത്തിയത്.

ഒരു ഹെക്ടർ നെൽപ്പാടത്ത് 4,70,000 ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. വനങ്ങളിൽപോലും ഒരു ഹെക്ടർ സ്ഥലത്ത് 50,000 ലിറ്റർ വെള്ളം മാത്രമാണ് സ്റ്റോർ ചെയ്യപ്പെടുന്നത്. കേരളത്തിലെ സാധാരണഭൂമിയിൽ ഒരു ഹെക്ടറിൽ 30,000 ലിറ്ററാണ് ശരാശരി സംഭരിക്കാനാവുക.

മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് പ്രകൃതിക്ക് ഗുണകരം തന്നെയാണ് എന്നാൽ അത് കൊണ്ട് മാത്രം ജലം സംരക്ഷിക്കാനോ ചൂട് കുറക്കാനോ കഴിയില്ലെന്ന് ഉറപ്പാണ്. നെൽപ്പാടങ്ങളും വയലേലകളും മണ്ണിട്ട് തൂർക്കുന്ന രീതി മലയാളികൾ അവസാനിപ്പിച്ചാൽ മാത്രമേ ചൂടിന്റെ അളവ് കൂടാതെയും ജലം കുറയാതേയുമിരിക്കു..

Share this post: