Top News
ജില്ലയിൽ ‘108’ ആംബുലൻസ് നാല് എണ്ണംകൂടി

10/02/2020
മലപ്പുറം: സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘108’ ആംബുലൻസ് സർവീസ് ജില്ലയിൽ 4 എണ്ണംകൂടി അനുവദിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, വേങ്ങര സിഎച്ച്സി, കാവനൂർ സിഎച്ച്സി എന്നിവിടങ്ങളിലേക്കാണ് അനുവദിച്ചത്. ഇതോടെ ജില്ലയിൽ 29 ആംബുലൻസുകളായി.

വണ്ടൂർ, പുഴക്കാട്ടിരി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലേക്കുള്ള 3 ആംബുലൻസുകൾകൂടി ഉടനെയെത്തും. തിരൂരങ്ങാടി, വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് 24 മണിക്കൂർ സർവീസുള്ള ആംബുലൻസുകളാണ് അനുവദിച്ചിട്ടുള്ളത്. കാവനൂരിലേക്ക് 12 മണിക്കൂർ സർവീസും. അത്യാഹിത രോഗികളെയും അപകടത്തിൽപെട്ടവരെയും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിനാണ് ആംബുലൻസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. 108 എന്ന നമ്പറിലേക്ക് വിളിച്ചാൽ കൺട്രോൾ റൂമിൽ കിട്ടും.

Share this post: