കേരളം
ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

01/11/2017

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു. കേരളത്തില്‍ നിന്നുള്ള വിവിധ മാധ്യമങ്ങള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകരെയും യോജിപ്പിച്ചാണ് പ്രസ് ക്ലബിനു രൂപം നല്‍കിയത്. ക്ലബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതിയുടെ ജനറല്‍ കണ്‍വീനറായി ജോമി തോമസിനെ തെരഞ്ഞെടുത്തു. ജോര്‍ജ് കള്ളിവയലില്‍, ബസന്ത് പങ്കജാക്ഷന്‍, വി.കെ. ചെറിയാന്‍, പി.എം. നാരായണന്‍, എസ്. അരുണ്‍ ശങ്കര്‍, സിബി സെബാസ്റ്റിയന്‍, പി. പുരുഷോത്തമന്‍, യു.എം. മുക്താര്‍, എം. സന്തോഷ് എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

Share this post: