കേരളം
തിങ്കളാഴ്ച്ച സംസ്ഥാന ഹർത്താൽ

05/04/2018

വിവിധ ദളിത് സഘടനകൾ തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് നേരെ വെടിവെപ്പ് നടത്തിയതിലും 12 പേരുടെ മരണം നടന്നതിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

12 പേരുടെ കൊലപാതകത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിക്കുക. കൊലപാതകക്കുറ്റത്തിന് കേസെടുക്കുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുക. പട്ടികജാതി-വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുവാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല പ്രഖ്യാപിച്ചിരിക്കുന്നത്. പത്രം, പാല്‍ വിതരണം മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share this post: