കേരളം
ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

11/03/2019

വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതം പറഞ്ഞ്‌ വോട്ട്‌ പിടിക്കാൻ കാത്തിരുന്നവർക്ക്‌ കർശന നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കുന്നത്.
മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share this post: