കേരളം
നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

09/11/2017
ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വേതന പരിഷ്‌കരണം സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി. നേഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തിനായുള്ള സമിതിയുടെ ഘടന ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചില്ല. മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ക്ക് പകരം ഉന്നത നിലകളിലുള്ള ആശുപത്രി ജീവനക്കാര്‍ സമിതിയുലുണ്ടെന്നും അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മാനേജ്‌മെന്റിന്റേതായിരിക്കുമെന്നും കോടതി കണ്ടത്തി. അതിനാല്‍ ഇനി സമിതിയില്‍ വേറെ പ്രതിനിധികളുടെ ആവശ്യമില്ലെന്നും കോടതി പറയുന്നു. ഇതോടെ വേതന പരിഷ്‌കാരത്തിനുള്ള സമിതിയുടെ ശുപാര്‍ശകളില്‍ സര്‍ക്കാരിന് അന്തിമ തീരുമാനം എടുക്കാം.

Share this post: