08/02/2019
കണ്ണൂര്‍: ശ്രവണ സഹായി നഷ്ടമായ നിയമോള്‍ക്ക് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പുതിയ ശ്രവണ സഹായി കൈമാറി. പെരളശേരിയിലെ വീട്ടില്‍ നേരിട്ടെത്തിയായിരുന്നു മന്ത്രി രണ്ടുവയസുകാരി നിയമോള്‍ക്ക് പുതിയ ശ്രവണ സഹായി നല്‍കിയത്. ജന്മനാ കേള്‍വി ശക്തിയില്ലാതിരുന്ന കുട്ടി നാല് മാസം മുന്നേയായിരുന്നു ശ്രവണ സഹായിയുടെ സഹായത്തോടെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്. ഇതിനിടയിലായിരുന്നു യന്ത്രം നഷ്ടപ്പെടുന്നത്.
നിയ മേളുടെ ശ്രവണ സഹായി നഷ്ടപ്പെട്ട വാര്‍ത്ത പുറത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ശ്രവണ സഹായി തിരിച്ചു വേണമെന്ന നിയമോളുടെ ആഗ്രഹത്തിനൊപ്പം അവള്‍ക്കറിയാത്ത ആയിരങ്ങളും ചേര്‍ന്നപ്പോഴേക്കും മന്ത്രി തന്നെ കുട്ടിയെ കാണാനെത്തുകയായിരുന്നു
ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ടത്. എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറി സര്‍ക്കാര്‍വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. ഇതു നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യമെന്നറിയാത്ത അവസ്ഥയില്‍ കുടുംബം നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സഹായമായെത്തിയത്