കേരളം
നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്ന് സംസ്ഥാനം മുക്തമായി; ഡോ. തോമസ് ഐസക്

08/11/2017

തിരുവനന്തപുരം; നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ ദുരിതങ്ങള്‍ ബാധിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തികൊണ്ട് കരകയറാനായെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ടൂറിസം സഹകരണം മേഖലകളില്‍ ഇടിവുണ്ടായി എന്നത് വസ്തുതയാണ്. അത് മറികടക്കും. കേരളബാങ്ക് രൂപീകരണദത്തോടെ സഹകരണ മേഖലയിലെ മാന്ദ്യത്തെ മറികടക്കാനാകും. കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനുള്ള മാര്‍ഗമാണെന്നും ധനമന്ത്രി പറഞ്ഞു.

Share this post: