കേരളം
പ്ലാൻ ബി,സി രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

26/10/2018

ശബരിമലയില്‍ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ചോര വീഴ്ത്താന്‍ ആളുകള്‍ തയ്യാറായിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ പരാമര്‍ശം എറണാകുളം പ്രസ് ക്ലബിലാണ് രാഹുല്‍ ഈശ്വര്‍ വിവാദ പരാമര്‍ശം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബിയായി നിശ്ചയിച്ചത് രക്തംവീഴ്ത്തി അശുദ്ധമാക്കാനായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി 20 പേര്‍ ക്ഷേത്രത്തില്‍ നിലയുറപ്പിച്ചിരുന്നതായി രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബില്‍ പറഞ്ഞിരുന്നു.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു രാണ്ടാംഘട്ട പദ്ധതി തയ്യാറാക്കിയത്. അതിനായിട്ടാണ് 20 പേരടങ്ങുന്ന സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

Share this post: