Cinema
മലപ്പുറത്തിന്റെ ഷഹബാസ് അമൻ മികച്ച ഗായകൻ, ഇന്ദ്രൻസ് നടൻ പാർവതി നടി സംസ്ഥാന ചലച്ചിത്ര അവാഡുകൾ പ്രഖ്യാപിച്ചു.

08/03/2018

മലപ്പുറം: മലപ്പുറത്തിന്റെ പ്രിയ ഗായകൻ ഷഹബാസ് അമനെ മികച്ച ഗായകനായി തിരഞ്ഞെടുത്ത് 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പുറം കുന്നുമ്മൽ സ്വദേശിയായ ഷഹബാസ് അമന് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ ‘മിഴിയിൽ നിന്നും’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിനാണ് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്.

നിരവധി വർഷമായി അഭിനയ രംഗത്തുള്ള ഇന്ദ്രൻസാണ് മികച്ച നടൻ ചിത്രം ആളൊരുക്കം. മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫി’ലെ അഭിനയത്തിന് പാർവതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഈമയൗ’ എന്ന ചിത്രം സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.

Share this post: