കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡ് 25 ലക്ഷം രൂപ കൈമാറി

06/02/2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് വിവിധ പള്ളികളിൽ നിന്നായി സ്വരൂപിച്ച 25 ലക്ഷം രൂപ ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വഖഫ്മന്ത്രി കെ.ടി ജലീൽ MLA ഇബ്രാഹിം കുഞ്ഞ്, വഖഫ് ബോർഡ് അംഗങ്ങളായ എം.സി. മായിൻഹാജി, അഡ്വ: പി.വി. സൈനുദ്ദീൻ, അഡ്വ: എം. ഷറഫുദ്ദീൻ, അഡ്വ: ഫാത്തിമ്മ റോസ്‌ന എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share this post: