കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാർ നൽകിയത് 25 ലക്ഷം രൂപ

06/09/2019
മലപ്പുറം:ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിനു പോയ തീര്‍ത്ഥാടകരില്‍ നിന്നും മടക്കയാത്രയുടെ സമയത്ത് ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയാണ് 25, 25,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍, ഹജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാന്‍ എന്ന ഇണ്ണി, എച്ച്.മുസമ്മില്‍ ഹാജി, എം.കെ.കാസിം കോയ, എം.എസ്. അനസ് ഹാജി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍, സെല്‍ ഓഫീസര്‍ എസ്.നജീബ് എന്നിവർ പങ്കെടുത്തു

Share this post: