Top News
മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലിന് തിരുവന്തപുരത്ത് തുടക്കമായി.

12/04/2018

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലിന് തിരുവന്തപുരത്ത് തുടക്കമായി. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ടായി പ്രൊഫ: ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും കൗണ്‍സില്‍ യോഗം വീണ്ടും തെരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പി.വി അബ്ദുല്‍ വഹാബ് എം പി ട്രഷറുമാണ്. ദശീയ കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേ മില്ലത്ത് നഗറില്‍ ആരംഭിച്ച യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ഗാന്ധിപാര്‍ക്കിൽ ചേർന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവർ പ്രസംഗിച്ചു. ഇതാദ്യമായാണ് തിരുവനന്തപുരം മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തിന് വേദിയാകുന്നത്.

Share this post: