കേരളം
മുസ്ലിം ലീഗ് ബേപ്പൂർ സ്ഥാനാർത്ഥിയായിരുന്ന ആർ.എസ്സ്.എസ്സ് നേതാവ് കെ.മാധവൻകുട്ടി അന്തരിച്ചു

29/03/2018

കോഴിക്കോട്: കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്ന ഡോ: കെ.മാധവൻകുട്ടി അന്തരിച്ചു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ മാധവന്‍കുട്ടി നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. കേരളത്തിലെ ആദ്യകാല വൈദ്യപഠനാധ്യാപകനായ അദ്ധേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു. 1991 ൽ ബേപ്പൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. വൻ വിവാദങ്ങളുണ്ടാക്കിയ കോ-ലി-ബി സഖ്യത്തിന്റെ ഭാഗമായിരുന്നു മത്സരം. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് പുതിയ പാലം ശ്മശാനത്തില്‍.

Share this post: