അറിയിപ്പുകള്‍
മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും പോലീസിന്റെ പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍

20/09/2017

മലപ്പുറം: കേരളത്തിലെ മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും വേണ്ടിയുള്ള പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ” ഐഫോര്‍ മൊബ് ” നിലവില്‍വന്നു. കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്ന മൊബൈല്‍ഫോണുകള്‍ IMEI നമ്പര്‍ മുഖേനെ തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും സഹായകമാണ് സൈബര്‍ ഡോം ആവിഷ്‌കരിച്ച ഈ പുതിയ വെബ് ആപ്ലിക്കേഷന്‍
ഐഫോര്‍ മൊബിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍മാരേയും സൈബര്‍ ഡോമിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് അടിയന്തരഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ പുതിയ വെബ് പോര്‍ട്ടലിലൂടെ കേരള പോലീസ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് മോഷണം പോകുന്നതും കളവ് പോകുന്നതുമായ മൊബൈല്‍ ഫോണുകളുടെ IMEI നമ്പര്‍ പോലീസ് വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കുവനോ ടെക്‌നീഷ്യന്മാരിലേക്കെത്തിയാല്‍ പോലീസിന് അവ പെട്ടെന്ന് കണ്ടെത്തുവാന്‍ വെബ്‌പോര്‍ട്ടല്‍ സഹായകമാണ്.
ടെക്‌നീഷ്യന്മാരുടെ അസ്സോസിയേഷനോട് തങ്ങളുടെ അംഗങ്ങളെയെല്ലാം വൈബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ ഡോമിന്റെ പുതിയ വെബ്‌പോര്‍ട്ടല്‍ വഴി കേസന്വേഷണം വേഗത്തിലാക്കാനും പ്രതികളും മറ്റും രക്ഷപ്പെടുന്നത് തടയാനും സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.

Share this post: