കേരളം
മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ കെ എസ് യു തടയും

09/01/2018
പാലക്കാട്; റിപ്പബ്ലിക് ദിനത്തില്‍ പലക്കാട് ആര്‍ എസ് എസ് തലവന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ കെ എസ് യു തടയുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്. സംസ്ഥാന സര്‍ക്കാറിനെയും കേരളജനതയെയും വെല്ലുവിളിച്ച് ആര്‍ എസ് എസ് തലവന്‍ കഴിഞ്ഞ ഓഗസ്ത് 15ന് പതാക ഉയര്‍ത്തിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഇനിയും ഇതേ പ്രവര്‍ത്തി തുടരുന്നത് സര്‍ക്കാറിനോടും കേരള ജനതയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ഇന്ന് പാലക്കാട് ജില്ലാ കളക്ടര്‍ക്കും ഐജിക്കും പരാതി നല്‍കും. പോലീസോ സര്‍ക്കാറോ അദ്ദേഹം പതാക ഉയര്‍ത്തുന്നത് തടയുന്നില്ലെങ്കില്‍ കെ എസ് യു പ്രവര്‍ത്തകര്‍ തടയുമെന്നും കെ എസ് യു സംസ്ഥാന പ്രസിടണ്ട് കെ എം അഭിജിത് മലപ്പുറം ന്യൂസിനോട് പറഞ്ഞു.

Share this post: