കേരളം
യു.കെ.ഭാസിയുടെ നിര്യാണത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു

പ്രിയപ്പെട്ട സ്നേഹിതൻ ഭാസിയുടെ ദേഹവിയോഗം വല്ലാത്ത വേദനയുണ്ടാക്കി. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ  ഞങ്ങൾ  ഏറ്റവും അടുത്ത കൂട്ടുകാരും സഹപ്രവർത്തകരും ആയിരുന്നു.  അവിഭക്ത കോഴിക്കോട് ജില്ലയുടെ ഭാഗമായ  ഇന്നത്തെ മലപ്പുറം ജില്ലയിൽ ഞാനും ഭാസിയും ചെന്നെത്താത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും അന്നുണ്ടായിരുന്നില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  കെ.എസ്‌.യു വിൻറെ ആദ്യ യൂണിറ്റുകൾ ഉണ്ടാക്കിയത്  ഞങ്ങൾ രണ്ടുപേരും ചേർന്ന് ആയിരുന്നു.                            ജീവിതാന്ത്യം വരെ ആ ഊഷ്മളമായ സ്നേഹബന്ധം ഉലയാതെ കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക്  കഴിഞ്ഞു. സ്നേഹസമ്പന്നനായ കെ എസ് യു  മുൻ സംസ്ഥാന ഉപാധ്യക്ഷൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ , കെപിസിസി ജനറൽ സെക്രട്ടറി,അറിയപ്പെടുന്ന സഹകാരി എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ ഭാസി മലപ്പുറം ജില്ലയിൽ കോൺഗ്രസിന് ഏറ്റവും ശക്തമായ അസ്ഥിവാരം ഉണ്ടാക്കാൻ  അക്ഷീണം പരിശ്രമിച്ച ഊർജ്ജസ്വലനായ യോദ്ധാവായിരുന്നു. പ്രിയപ്പെട്ട സ്നേഹിതന് എന്റെ ബാഷ്പാഞ്ജലി. “

Share this post: