കേരളം
രണ്ടര കിലോ സ്വർണം കടത്തിയ മലപ്പുറം സ്വദേശിയായ യുവതി പിടിയിൽ

05/04/2019

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശിയായ യുവതി കസ്റ്റംസ് പിടിയിൽ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്സ്വര്‍ണം പിടിച്ചത്.

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.യാത്രക്കാരിയെ കസ്റ്റംസ് ചോദ്യംചെയ്തുവരികയാണ്.ഇവര്‍ ആരുടെ നിര്‍ദേശം പ്രകാരമാണ് സ്വര്‍ണം കടത്തിക്കൊണ്ടു വന്നതെന്നും ആര്‍ക്കു കൈമാറാനാണ് ഇത് കൊണ്ടു വന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് കസ്റ്റസ് അധികൃതര്‍ പറഞ്ഞു.

Share this post: